PEOPLE

ആരാണ് ആരോണ്‍ ബുഷ്നെല്‍?; സ്വതന്ത്ര പലസ്തീന് വേണ്ടി സ്വയം തീകൊളുത്തിയ അമേരിക്കന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍

വെബ് ഡെസ്ക്

പലസ്തീനെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി അമേരിക്കന്‍ വ്യോമസേന ഉദ്യോഗസ്ഥനായ ആരോണ്‍ ബുഷ്നെല്‍. വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലായിരുന്നു ബുഷ്‌നെലിന്റെ പ്രതിഷേധം.

''ഞാന്‍ ഈ വംശഹത്യയില്‍ ഇനി പങ്കാളിയാകില്ല, പലസ്തീനെ സ്വതന്ത്രമാക്കുക,'' എന്ന് വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ബുഷ്നെല്‍ തീ കൊളുത്തിയത്. പ്രദേശിക സമയം ഉച്ചതിരിഞ്ഞ ഒരു മണിയോടെയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ തന്നെ മെട്രൊപോളിറ്റന്‍ പോലീസ് ഡിപ്പാർട്ട്മെന്റും യുണൈറ്റഡ് സ്റ്റേറ്റ്സ് സർവീസും ഇടപെടല്‍ നടത്തുകയും തീ അണയ്ക്കുകയും ചെയ്തു. ഗുരുതര പരുക്കുകളോടെ ബുഷ്നെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഉദ്യോഗസ്ഥർക്കാർക്കും പരുക്കേറ്റിട്ടില്ലെന്ന് ഇസ്രയേല്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

ബുഷ്നെല്‍ പ്രതിഷേധം സ്വയം ചിത്രീകരിക്കുകയും സമൂഹ മാധ്യമമായ ട്വിച്ചില്‍ ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്തിരുന്നു. പിന്നീട് ട്വിച്ച് തന്നെ പ്ലാറ്റ്ഫോമില്‍ നിന്ന് വീഡിയോ നീക്കി. ട്വിച്ചിന്റെ മാർഗനിർദേശങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പ്രതിഷേധത്തിന് പിന്നാലെ ഇസ്രയേല്‍ എംബസിക്ക് മുന്നില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇരുപക്ഷത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേർ അമേരിക്കയിലെ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച സംഘർഷത്തില്‍ മുപ്പതിനായിരത്തോളം പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു