പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു  ഫോട്ടോ: അജയ് മധു
PHOTO FEATURE

കൊച്ചിയിൽ 'ഗരുഡൻ' പറന്നിറങ്ങി...

അജയ് മധു
ലീഗിലെ രണ്ടാം സീസണിലെ പിറവത്ത് നടന്ന നാലാമത് ജലോത്സവത്തിൽ ജേതാക്കളായ കുമരകം എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് ഫോട്ടോ ഫിനിഷിൽ പവർ പാണ്ടിയുടെ മുന്നിൽ കാലിടറിയാണ് ആദ്യ ഹീറ്റ്സിന്റെ ആരംഭം.
വെള്ളം തീരെ കുറവായ മൂന്നാം ട്രാക്കിലാണ് രണ്ടാം ഹീറ്റ്‌സിൽ പള്ളാത്തുരുത്തി തുഴഞ്ഞത്. മൂന്ന് വള്ളങ്ങൾ ഒരുമിച്ച് തുഴഞ്ഞു വന്നാൽ മൂന്നാം ട്രാക്കിൽ നിന്ന് ആഴമുള്ള ട്രാക്കിലേക്ക് വള്ളം വലിഞ്ഞ് മാറുമെന്ന് മനസിലാക്കിയ പി.ബി.സി തുടക്കം മുതൽക്ക് ലീഡ് പിടിച്ച് രണ്ട് വള്ളപ്പാട് അകലെയാണ് തുഴഞ്ഞു കയറിയത്
വാശിയേറിയ മൂന്നാം ഹീറ്റ്‌സിൽ ചമ്പക്കുളം ചുണ്ടനെയും വീയപുരം ചുണ്ടനെയും പിന്നിലാക്കി പായിപ്പാടൻ വിജയിയായതും മത്സരത്തിന്റെ ആവേശം കൂട്ടി
ആദ്യ ലൂസേഴ്‌സ് ഫൈനലിൽ മൂന്നാം ട്രാക്കിൽ യുബിസി കൈനകരി തുഴഞ്ഞ കാരിച്ചാൽ വള്ളം ചെളിയിൽ കുടുങ്ങി പിന്നിലായി.
വള്ളം വെട്ടിയപ്പോൾ ചാടിയ തുഴക്കാരെ കൂസാതെ ഫിനിഷ് ചെയ്ത യു.ബി.സിയുടെ സ്‌പോർട്സ്മാൻഷിപ്പ് കാണികളിൽ ആവേശമുയർത്തി
രണ്ടാം ലൂസേഴ്സ് ഫൈനലിൽ വീയപുരത്തിനെയും നടുഭാഗത്തെയും പിന്നിലാക്കി കേരള പോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ വിജയികളായി
മൂന്നാം ട്രാക്കിനെ പഴിച്ച് വീരുവിന്റെ ആരാധകർ ഗാലറിയിൽ രോഷം കൊണ്ടെങ്കിലും ഫൈനൽ മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം അതെ മൂന്നാം ട്രാക്കിൽ മത്സരിക്കുന്ന കാട്ടിയിലേക്കായി
ട്രാക്ക് അറിഞ്ഞു വ്യക്തമായ ഗെയിംപ്ലാനോടെ കളിച്ച കാട്ടി തുടക്കം മുതൽ ഒരു വള്ളപ്പാട് ലീഡ് പിടിച്ചു. മൂന്നാം ട്രാക്കിൽ പലർക്കും പിഴച്ചിടത്ത്‌ തുഴഞ്ഞു കയറി. പങ്കായക്കാരുടെ മിടുക്കും പ്രകടമായി.
പായിപ്പാടനെയും ആയാപറമ്പ് പാണ്ടിയെയും ഒരു വള്ളപ്പാടിന് പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു
പി.ബി.സിയുടെ തുഴക്കാരന്റെ ആഹ്ളാദം
കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാം സീസണിലെ അഞ്ചാം മത്സരത്തിൽ വിജയികളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും