FOOTBALL

ക്രിസ്റ്റിയാനോയ്ക്ക് പകരക്കാരന്‍ വിനീഷ്യസ്; ഏഴാം നമ്പര്‍ നല്‍കി റയല്‍

വെബ് ഡെസ്ക്

റയല്‍ മാഡ്രിഡിന്റെ ഐക്കോണിക് ജഴ്‌സി നമ്പര്‍ അണിയാനൊരുങ്ങി ബ്രസീലിയന്‍ യുവതാരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും. റൗള്‍ ഗോണ്‍സാലസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അണിഞ്ഞിരുന്ന ഏഴാം നമ്പര്‍ ജഴ്‌സി വിനീഷ്യസിനും ലൂയിസ് ഫിഗോയും ഗാരെത് ബെയ്‌ലും അണിഞ്ഞിരുന്ന 11-ാം നമ്പര്‍ ജഴ്‌സി റോഡ്രിഗോയ്ക്കും നല്‍കാനാണ് റയലിന്റെ തീരുമാനം.

വരുന്ന സീസണില്‍ ഈ താരങ്ങളെ പുതിയ ജഴ്‌സി നമ്പറിലാകും കാണുക. കരീം ബെന്‍സേമ കൂടി ക്ലബ് വിട്ടതോടെ ടീമിന്റെ പ്രധാന മുഖങ്ങളായി ഇവരെയാകും ഇനി ഉയര്‍ത്തിക്കാട്ടുക. കഴിഞ്ഞ സീസണുകളില്‍ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ഇരുവര്‍ക്കുമുള്ള അംഗീകാരം കൂടിയായി ടീം മാനേജ്‌മെന്റിന്റെ തീരുമാനം.

റയലിന്റെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ് ഏഴാം നമ്പര്‍ ജഴ്‌സി. ക്രിസ്റ്റിയാനോ കുറിച്ച ഒട്ടുമിക്ക റെക്കോഡുകളും ഈ ജഴ്‌സിയിലാണ്. റയലിനു വേണ്ടി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ തികച്ചതും നാലു ചാമ്പ്യന്‍സ് ലീഗുകള്‍ നാലു ബാലണ്‍ ഡി ഓര്‍ നേടിയതും ഈ ജഴ്‌സിയണിഞ്ഞാണ്.

ക്രിസ്റ്റിയാനോയ്ക്കു മുമ്പ് ഗോളടി വീരന്‍ റൗള്‍ ഗോണ്‍സാലസായിരുന്നു ഏഴാം നമ്പര്‍ അണിഞ്ഞിരുന്നത്. ഈ ജഴ്‌സിയില്‍ റൗള്‍ മൂന്നു ചാമ്പ്യന്‍സ് ലീഗുകളും ആറ് ലാ ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്. ക്രിസ്റ്റിയാനോ ക്ലബ് വിട്ടതിനു ശേഷം ഏഡന്‍ ഹസാര്‍ഡായിരുന്നു ഏഴാം നമ്പര്‍ അണിഞ്ഞിരുന്നത്. എന്നാല്‍ ഹസാര്‍ഡിന് ഈ ജഴ്‌സിയില്‍ തിളങ്ങാനായില്ല.

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയിൽ കുടിയിറക്കപ്പെട്ടത് 69,000 പേർ; 97 ശതമാനവും മണിപ്പൂരികൾ

കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി