TENNIS

പൊരുതി നേടി ജോക്കോ, ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍

വെബ് ഡെസ്ക്

സെര്‍ബിയന്‍ ഇതിഹാസവും ലോക മൂന്നാം നമ്പര്‍ പുരുഷ താരവുമായ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഹംഗേറിയന്‍ താരം മാര്‍ട്ടല്‍ ഫക്‌സോവിക്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോയുടെ മുന്നേറ്റം.

മത്സരത്തില്‍ ഹംഗറി താരത്തിനു മുന്നില്‍ തുടക്കത്തില്‍ പതറിയ ജോക്കോ പിന്നീട് ഫോമിലേക്ക് ഉയരുകയായിരുന്നു. 7-6, 6-0, 6-3 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോഡ് തേടിയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന് എത്തിയിരിക്കുന്നത്.

നിലവില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി ജോക്കോവിച്ചും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ഒപ്പത്തിനൊപ്പമാണ്. ഇക്കുറി നദാലിന്റെ അഭാവത്തില്‍ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍ നേടാനായാല്‍ ഈ റെക്കോഡ് സെര്‍ബിയന്‍ താരത്തിന് ഒറ്റയ്ക്കു സ്വന്തമാക്കാന്‍ കഴിയും.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി