WORLD

യുകെയിൽ തൊഴിലില്ലായ്മ വർധിക്കുന്നു: റിപ്പോർട്ട്

വെബ് ഡെസ്ക്

യുകെയിൽ തൊഴിലില്ലായ്മ വർധിക്കുന്നതായി റിപ്പോർട്ട്. ഉയർന്ന പണപ്പെരുപ്പവും ജീവിതച്ചെലവിലെ വര്‍ധനയും യുകെയിൽ തൊഴിൽ പ്രതിസന്ധി ഉയർന്ന നിലയിലേക്ക് കുതിച്ചതായാണ് ഔദ്യോഗിക കണക്ക്. മുന്‍ മാസങ്ങളിലെ കണക്ക് അനുസരിച്ച് തൊഴിൽ രഹിതരുടെ എണ്ണം മെയ് മാസം 4 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി വർധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) വ്യക്തമാക്കി.

ആറ് മാസം വരെ ആളുകൾ തൊഴിലില്ലാതെ ഇരുന്നതാണ് തൊഴില്ലായ്മ വർധനവിന് കാരണമായതെന്ന് ഒഎൻഎസ് പറഞ്ഞു. യുകെയിൽ നിലവിലെ വാർഷിക പണപ്പെരുപ്പം 7.9 ശതമാനമാണ്. ജി7 രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പവും യുകെയിലാണ്. എന്നാൽ കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ അപേക്ഷിച്ച് യുകെയിൽ തൊഴിലില്ലായ്മ നിരക്ക് കുറവാണെന്നാണ് യുകെ ധനമന്ത്രാലയത്തിന്റെ അവകാശ വാദം.

2021 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ കണക്ക് നോക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് ഉയർന്നതാണെങ്കിലും ചരിത്രപരമായ മാനദണ്ഡങ്ങൾ വച്ച് നോക്കുമ്പോൾ നിരക്ക് ഉയർന്നതല്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. 'ജൂൺ മാസം വരെയുള്ള കാലയളവിലെ തൊഴിൽ രഹിതരുടെ എണ്ണത്തിലും തൊഴിലില്ലായ്മ നിരക്കിലുമുണ്ടാകുന്ന വർദ്ധനവ് തൊഴിൽ വിപണിയിലെ മാന്ദ്യമാണ് സൂചിപ്പിക്കുന്നത്. എന്നാൽ വേതന വളർച്ച ഇപ്പോഴും ത്വരിതഗതിയിലാണ്' ക്യാപിറ്റൽ ഇക്കണോമിക്സിലെ യുകെ ഡെപ്യൂട്ടി ചീഫ് റൂത്ത് ഗ്രിഗറി പറഞ്ഞു.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍