നിറം മാറുന്ന വിവാഹ വസ്ത്രങ്ങള്‍; ലൈറ്റ് ഷേഡില്‍ മനോഹരിയാകാം

വെബ് ഡെസ്ക്

ആഘോഷ സമയങ്ങളിലെ വസ്ത്രങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ലൈറ്റ് ഷേഡുകളാണ്. പുതുമയും വ്യത്യസ്തതയും കൊണ്ടുവരണമെന്ന ആശയം വിവാഹ വസ്ത്രങ്ങളിലും ഇന്ന് പ്രകടമാണ്. കടും നിറങ്ങള്‍ക്ക് പകരം വധുവിനായി പുതുമ തേടുകയാണ് പുതു തലമുറ. അടുത്തിടെ ശ്രദ്ധേയമായ താര വിവാഹങ്ങളിലും ഈ മാറ്റം കാണാം.

അനുഷ്ക ശര്‍മയുടെ ഫ്ളോറല്‍ ലെഹങ്ക

ഇളം ബ്ലഷ് പിങ്ക് ലെഹങ്കയിൽ വധുവായി അനുഷ്ക ശര്‍മ. 2017 ഡിസംബറില്‍ നടന്ന അനുഷ്‌ക ശര്‍മ വിരാട് കോഹ് ലി വിവാഹത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു വിവാഹ വസ്ത്രങ്ങള്‍.

നടാഷ ദലാലിന്‍റെ സില്‍വര്‍ ലെഹങ്ക

ഫാഷന്‍ ഡിസൈനറായ നടാഷ വിവാഹത്തിന് ധരിക്കാന്‍ തിരഞ്ഞെടുത്തത് ഓഫ് വൈറ്റ്- സില്‍വര്‍ ലെഹങ്കയാണ്, ഷീര്‍ സ്ലീവ് ബ്ലൗസും സില്‍വര്‍ വര്‍ക്കുകള്‍ ചെയ്ത ലെഹങ്കയും തയ്യാറാക്കിയത് ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ്.

റിയ കപൂറിന്‍റെ ചന്ദേരി സാരി

സോനം കപൂറിന്‍റെ സഹോദരിയായ റിയ കപൂര്റിൻെറ ചന്ദേരി സാരിയുടെ മുന്താണി, ബോട്ടം, ബ്ലൗസ് എന്നിവ ഹെവി എംബ്രോയിഡറി കൊണ്ടു മനോഹരമാക്കിയതായിരുന്നു.

ആലിയയുടെ വിവാഹ സാരി

ഓഫ് വൈറ്റ്-ഗോള്‍ഡന്‍ നിറത്തിലുള്ള ഐവി ഒര്‍ഗന്‍സ സാരിയാണ് ആലിയ ഭട്ട് വിവാഹ വസ്ത്രമായി സബ്യസാചി ശേഖരത്തില്‍ നിന്ന് തിരഞ്ഞെടുത്തത്.

Read more stories from The Fourth