ENTERTAINMENT

പുലിമുരുകൻ തീർന്നെന്ന് മോഹൻലാൽ ഫാൻസും; ഇൻഡസ്ട്രി ഹിറ്റായി 2018

എന്റർടെയ്ൻമെന്റ് ഡെസ്ക്

എല്ലാ റെക്കോർഡും തകർത്തുള്ള 2018 ന്റെ ബോക്സ് ഓഫീസ് തേരോട്ടത്തിൽ 'പുലിമുരുകനും വീണു'. മലയാള സിനിമയുടെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ജൂഡിന്റെ 2018. ചിത്രത്തിന്റെ വിജയം അംഗീകരിച്ച് മോഹൻലാൽ ഫാൻസും ട്വീറ്റ് ചെയ്തു.

‘റെക്കോർഡുകൾ തകർപ്പെടാനുള്ളതാണ്. 2018 സിനിമയുടെ ടീമിന് അഭിനന്ദനങ്ങൾ. മുരുകനെ തീർക്കാനുള്ള ഏഴുവർഷത്തെ കാത്തിരിപ്പിന് അവസാനമായി. മലൈക്കോട്ടൈ വാലിബനിലൂടേയും എമ്പുരാനിലൂടേയും കിരീടം തിരിച്ചുപിടിക്കാനുള്ള സമയമായി' എന്നാണ് മോഹൻലാൻ ഫാൻസിന്റെ പ്രതികരണം

മലയാളത്തിന്റെ ആദ്യ നൂറുകോടി ചിത്രമായ പുലിമുരുകന്‍റെ റെക്കോര്‍ഡ് ഏഴ് വര്‍ഷത്തോളം മറ്റൊരു സിനിമയ്ക്കും മറികടക്കാനായില്ല. പുലിമുരുകന്റെ കളക്ഷൻ മറികടന്ന് ഇൻഡസ്ട്രി ഹിറ്റായതിനൊപ്പം ആദ്യമായി 150 കോടി ക്ലബിലെത്തിയ മലയാളസിനിമ എന്ന റെക്കോർഡും ഇനി 2018 നാണ്.

ജനങ്ങൾ തന്ന സ്നേഹമാണ് ഈ വിജയമെന്ന് നിർമാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചു

പോസ്റ്റിന്റെ പൂർണരൂപം

150 കോടിക്കൊപ്പം നിൽക്കുമ്പോഴും, ഞാൻ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു... നിങ്ങൾ ,ജനങ്ങൾ ഈ സിനിമയോട് കാണിച്ച സ്നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്... അതിരുകടന്ന ആഹ്ലാദമോ ,ഒരു തരി പോലും അഹങ്കാരമോ ഇല്ല...
എല്ലാം ദൈവ നിശ്ചയം

അതേസമയം കഴിഞ്ഞ ദിവസം എത്തിയ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾക്കും മികച്ച പ്രതികരണവും കളക്ഷനുമാണ് ലഭിക്കുന്നത്. അതിനാൽ തന്നെ ആഗോള കളക്ഷനിൽ വലിയ മുന്നേറ്റമാകും ചിത്രത്തിനുണ്ടാവുക എന്ന് ഉറപ്പാണ് . ആ മാന്ത്രികസംഖ്യ എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ

യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല പ്രമേയമെന്നും അരാഷ്ട്രീയവത്കരിച്ചെന്ന ആരോപണവുമൊക്കെ പല കോണിൽ നിന്നും ഉയർന്നെങ്കിലും, കേരളം ഒരുമിച്ച് നേരിട്ട പ്രളയത്തിന്റെ വെള്ളിത്തിര കാഴ്ചകളെ പ്രേക്ഷകരെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ