'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

"രാജ്യത്തിന്റെ ആകെ ബജറ്റ് വിഹിതത്തിന്റെ 15 ശതമാനം പൂര്‍ണമായും മുസ്ലീങ്ങള്‍ക്കു നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം"

കോണ്‍ഗ്രസിനും മുസ്ലീങ്ങള്‍ക്കുമെതിരേ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ആകെ ബജറ്റ് വിഹിതത്തിന്റെ 15 ശതമാനം പൂര്‍ണമായും മുസ്ലീങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും ഇതിനു മുമ്പും അവര്‍ അതിന് ശ്രമിച്ചിട്ടുണ്ടെന്നുമാണ് മോദി ഇന്ന് മുംബൈയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.

''രാജ്യത്തിന്റെ സമ്പത്തില്‍ മുസ്ലീങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറന്നു സമ്മതിച്ചതാണ്. ഞാന്‍ സന്നിഹിതനായിരുന്ന യോഗത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇതിനായി ഏറെ വാദിച്ചിരുന്നു. എന്നാല്‍ ഞാന്‍ എതിര്‍ത്തു. മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രത്യേക ബജറ്റ് കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യം. രാജ്യത്തിന്റെ ആകെ ബജറ്റ് വിഹിതത്തിന്റെ 15 ശതമാനം പൂര്‍ണമായും മുസ്ലീങ്ങള്‍ക്കു നല്‍കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം''- മോദി പറഞ്ഞു.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി
'അധിക്ഷേപ പ്രസംഗം നടത്തുന്ന പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നത് എങ്ങോട്ട്?'; മോദിയുടെ വിദ്വേഷപ്രസംഗത്തിനെതിരെ പത്രങ്ങൾ

രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും ശ്രമങ്ങളെയാണ് താന്‍ തുറന്നുകാട്ടുന്നതെന്നും തന്റെ പ്രതിച്ഛായ ഉയര്‍ത്തുന്നതിലുപരി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് തനിക്കുള്ളതെന്നും സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നടന്ന റാലിയില്‍ മോദി വ്യക്തമാക്കി.

''ഇന്ത്യ മുന്നണിയും കോണ്‍ഗ്രസിന്റെ ഷെഹ്‌സാദ(രാഹുല്‍ ഗാന്ധി)യും മതം വച്ച് രാഷ്ട്രീയം കളിക്കുകയണ്. കര്‍ണാടകയായിരുന്നു അവരുടെ ലബോറട്ടറി. കര്‍ണാടകയിലെ മുസ്ലീങ്ങളെ ഒരു രാത്രി ഇരുട്ടവെളുക്കുമ്പോഴേക്കും ഒബിസി സംവരണ ക്വാട്ടയില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്കായി. അത് ഇനി രാജ്യം മുഴുവന്‍ നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്'' -മോദി പറഞ്ഞു.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി
FACT CHECK| 'വികസനത്തിന്റെ പങ്ക് എല്ലാവര്‍ക്കും ലഭ്യമാക്കണം', മന്‍മോഹന്‍ സിങ് അന്ന് പറഞ്ഞതും വര്‍ഗീയവാദികള്‍ കേട്ടതും

കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും അധികാരത്തില്‍ വന്നാല്‍ സംവരണ ക്വാട്ടയില്‍ എല്ലാം മുസ്ലീങ്ങള്‍ക്കായിരിക്കും ആനുകൂല്യം നല്‍കുക. കര്‍ണാടകയില്‍ അവര്‍ അത് തെളിയിച്ചതാണെന്നും അത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു. 20-ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലാണ് മുംബൈയിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്.

മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബെ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത്, മുംബൈ സൗത്ത് സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങള്‍ക്കു പുറമേ മഹാരാഷ്ട്രയിലെ മറ്റു ലോക്‌സഭാ മണ്ഡലങ്ങളായ ധൂലെ, ഡിന്‍ഡോരി, നാസിക്, കല്യാണ്‍, പല്‍ഹാര്‍, ഭിവാണ്ഡി, താനെ എന്നിവിടങ്ങളിലും 20-നാണ് വോട്ടെടുപ്പ്.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി
മോദി പറഞ്ഞത് വിദ്വേഷത്തിന്, പക്ഷെ മുസ്ലിം പിന്നാക്കാവസ്ഥ പറയാൻ മതേതര പാർട്ടികൾ മടിക്കുന്നതെന്തിന്?

നേരത്തെ രാജസ്ഥാനിലും കര്‍ണാടകയിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിലും മോദി വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. കോണ്‍ഗ്രസിനെ തിരഞ്ഞെടുത്താല്‍ അവര്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞു കയറിയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന.

'ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?'- രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മോദി ചോദിച്ചു.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി
മോദി ഭരണത്തില്‍ കെട്ടുതാലി പണയം വെപ്പിക്കുന്ന സാമ്പത്തിക സ്ഥിതി

ഇതു വലിയ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു. മോദിക്കെതിരേ തിരഞ്ഞെടുപ്പ് വിലക്ക് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലും സുപ്രീംകോടതിയിലും പരാതികള്‍ എത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം താന്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും ഹിന്ദുവെന്നും മുസ്ലീം എന്നും താന്‍ പറഞ്ഞിട്ടില്ലെന്നും പ്രതികരിച്ച് മോദി രംഗത്തു വരികയും ചെയ്തിരുന്നു.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി
'ഹിന്ദു- മുസ്ലിം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെയുണ്ടായാൽ പൊതുജീവിതത്തിന് യോഗ്യനല്ലാതാവും'; വിവാദ പരാമര്‍ശങ്ങളില്‍ മോദി

താന്‍ ഒരിക്കലും ഹിന്ദു-മുസ്ലിം എന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങനെയുണ്ടാകുന്ന ദിവസം പൊതുപ്രവര്‍ത്തനത്തിന് യോഗ്യനല്ലാതായി മാറുമെന്നുമാണ് യുപിയിലെ വാരാണസി ലോക്സഭാ സീറ്റിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം മോദി പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ഗീയ വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗവുമായി അദ്ദേഹം തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനും മുസ്ലീങ്ങള്‍ക്കുമെതിരേ തിരിഞ്ഞത്.

logo
The Fourth
www.thefourthnews.in