ENTERTAINMENT

150 കോടി തിളക്കത്തിൽ മലയാള സിനിമ; റെക്കോഡുകൾ തകർത്ത് ജൂഡ് ആന്തണി ചിത്രം 2018

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാള സിനിമയ്ക്ക് അഭിമാനമായി തിയേറ്ററില്‍ വിജയകുതിപ്പ് തുടരുകയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. തിയേറ്റര്‍ കളക്ഷൻ മാത്രം ഇതുവരെ 150 കോടി കടന്നു. ഇതോടെ ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം എന്ന റെക്കോര്‍ഡും 2018 സ്വന്തമാക്കി

ഇതുവരെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരുന്ന ചിത്രങ്ങള്‍ മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകനും ലൂസിഫറുമാണ്. ഇതോടെ ഇരു ചിത്രങ്ങളുടേയും റെക്കോര്‍ഡാണ് 2018 തകര്‍ത്തിരിക്കുന്നത്.

കേരളത്തെ ഒന്നാകെ പിടിച്ച് കുലുക്കുകയും അതേസമയം ഒരുമിപ്പിക്കുകയും ചെയ്ത 2018ലെ പ്രളയ കഥപറയുന്ന ചിത്രം മലയാളികളെ മാത്രമല്ല, ഇതര ഭാഷക്കാരെയുംത്രില്ലടിപ്പിച്ച് മുന്നേറുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ തിയേറ്ററില്‍ എത്തിയത്. ആദ്യ ദിവസം തന്നെ ചിത്രത്തിൻ്റെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയത് 1 കോടി രൂപയിലധികമാണ്.

തെലുങ്ക് താരങ്ങളായ വിജയ ദേവരകൊണ്ടയും നാഗചൈതന്യയും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇരുവരും സിനിമ കാണണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെടുകയും ചെയ്തു.

2018 നാലാം വാരവും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോഴും സിനിമയുടെ നിർമ്മാതാക്കൾ ഡിജിറ്റൽ അവകാശം ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിന് വലിയ തുകയ്ക്ക് വിറ്റെന്നും ചിത്രം ജൂണിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ