ENTERTAINMENT

കാത്തിരിപ്പിന് വിരാമം; ചതുരത്തിൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളി താരം സ്വാസിക കേന്ദ്ര കഥാപാത്രമായെത്തിയ ചതുരത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 9ന് സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലെത്തുക. സ്വാസിക തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. കാത്തിരിപ്പിന് വിരാമം എന്ന കുറിപ്പോടെയായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്.

തീയേറ്ററിൽ റിലീസായി നാല് മാസം പിന്നിട്ടിട്ടും ഒടിടിയിൽ ചിത്രമെത്താതിനാൽ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. സിദ്ധാർഥ് ഭരതൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷമാണ് സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. റോഷൻ, അലൻസിയർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നവംബർ 4നായിരുന്നു ചിത്രത്തിൻ്റെ തീയേറ്റർ റിലീസ്.

പ്രണയം, കാമം, പ്രതികാരം ഒക്കെ പ്രമേയമായി വരുന്ന ചിത്രത്തിൽ 'സെലേന' എന്ന കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. ചിത്രത്തിലെ സ്വാസികയുടെ പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിശാന്ത് സാഗർ, ജിലു ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി