സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

സ്വാതിയുടെ പരാതിയില്‍ കെജ്‍രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാറിനെ ഡല്‍ഹി പോലീസ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു

ആംആദ്മി പാർട്ടി (എഎപി) രാജ്യസഭാംഗം സ്വാതി മലിവാളിന്റെ ആക്രമണ ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച്‌ ഡല്‍ഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന. കെജ്‍രിവാളിന്റെ മൗനം സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് സക്സേന ആരോപിച്ചു. വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ കെജ്‍രിവാള്‍ നടത്തണമെന്നും സക്സേന ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വാതിയുടെ പരാതിയില്‍ കെജ്‍രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാറിനെ ഡല്‍ഹി പോലീസ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സ്വാതിയുടെ ആരോപണപ്രകാരം മേയ് 13ന് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍വെച്ചാണ് സംഭവം നടന്നത്.

ഡല്‍ഹി പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും വസ്തുതാപരമായ നിഗമനത്തിലെത്തുമെന്നും പ്രസ്താവനയില്‍ സക്സേന പറഞ്ഞു. സ്വാതി മലിവാളിനെതിരായ ആക്രമണത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്ന വിവരണങ്ങള്‍ അലോസരപ്പെടുത്തുന്നതാണ്. ഇന്നലെ അവർ എന്നെ വിളിച്ചിരുന്നു. അവർക്കേറ്റ ആഘാതത്തെക്കുറിച്ച് വിവരിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവെച്ചു, സക്സേന വിശദമാക്കി.

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി
'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

"ഡല്‍ഹി തലസ്ഥാന നഗരമാണ്. ലോകമെമ്പാടും നിന്നുള്ള നയതന്ത്രജ്ഞർ ഇവിടെയുണ്ട്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് ഇത്തരം ലജ്ജാകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നതും സർക്കാർ കൃത്യമായ ഇടപെടലുകള്‍ നടത്താത്തതും ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്," സക്സേന കൂട്ടിച്ചേർത്തു.

"രാജ്യത്തെ ഏതെങ്കിലും മുഖ്യമന്ത്രിയുടെ വസതിയില്‍ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് വലിയ ചർച്ചകള്‍ നടന്നേനെ. എന്നാല്‍ ഈ സംഭവത്തില്‍ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാകത്തത് പല ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു," സക്സേന ചൂണ്ടിക്കാണിച്ചു.

"മുഖ്യമന്ത്രിയുടെ സ്വീകരണ മുറിയില്‍ വച്ചാണ് ഇത് സംഭവിച്ചതെന്നത് അലോസരപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹം അവിടെ ഉണ്ടായിരുന്നെന്നും ആരോപിക്കപ്പെടുന്നു. തനിച്ചായിരുന്ന ഒരു സ്ത്രീക്കുനേരെയാണ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത അനുയായി ഇത്തരമൊരു ആക്രമണം നടത്തിയത്. അവരുടെ സഹരാജ്യസഭാംഗം ഇക്കാര്യങ്ങളൊക്കെ സ്ഥിരീകരിക്കുകയും മുഖ്യമന്ത്രി കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ അത്തരമൊന്ന് സംഭവിച്ചില്ല," സക്സേന പറഞ്ഞു.

logo
The Fourth
www.thefourthnews.in