ENTERTAINMENT

'ദൃശ്യം' ഇനി ദക്ഷിണ കൊറിയയിലും; കാൻ ഫെസ്റ്റിവലിൽ പ്രഖ്യാപനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം സിനിമ വൻ വിജയമായിരുന്നു നേടിയത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗമുണ്ടാകുമെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പല ഭാഷകളിലായി പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നും രണ്ടു ഭാഗങ്ങൾ കൊറിയയിലേക്ക് പരിഭാഷപ്പെടുത്തുമെന്ന പ്രഖ്യാപനം നടന്നിരിക്കുകയാണ്. നിർമാതാക്കളായ കുമാർ മങ്ങാട്ട് പഥക്കും, ജയ് ചോയിയും കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ നടന്ന പ്രഖ്യാപനത്തിൽ സന്നിഹിതരായിരുന്നു.

ആദ്യ റിലീസ് മലയാള ഭാഷയിലായിരുന്നെങ്കിലും ഹിന്ദി ചിത്രത്തിന്റെ റീമേക്കെന്ന നിലയിലാകും ചിത്രത്തിന്റെ കൊറിയൻ പരിഭാഷ ഒരുങ്ങുക. ദൃശ്യം ഫ്രാഞ്ചസിയുടെ ഹിന്ദി റീമേക്ക് സംബന്ധിച്ച് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസും ആന്തോളജി സ്റ്റുഡിയോസും ധാരണയിലെത്തി.

'ദൃശ്യം കൊറിയൻ ഭാഷയിൽ നിർമിക്കുന്നതിൽ ഞാൻ ആവേശഭരിതനാണ്. ഒരു ഹിന്ദി ചിത്രത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്. ഇതു വഴി ഇന്ത്യക്ക് പുറത്ത് ചിത്രത്തിന്റെ പ്രചാരം വർധിപ്പിക്കാൻ മാത്രമല്ല, ഹിന്ദി സിനിമയെ ആഗോള ഭൂപടത്തിൽ എത്തിക്കാനും സാധിക്കും. ഇന്ത്യൻ സിനിമാ സമൂഹത്തിന് ഇതിലും വലിയ നേട്ടം മറ്റെന്താണ്,'' ജയ് ചോയ് പറഞ്ഞു.

പാരസൈറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരം സോങ് കാങ് ഹോ ആകും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന് അഭ്യൂഹമുണ്ട്. ഹോളിവുഡ് സ്റ്റുഡിയോ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ മുന്‍ എക്സിക്യൂട്ടീവ് ജാക്ക് ഗൂയന്‍ ആയിരിക്കും ദൃശ്യം റീമേക്കിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ദൃശ്യം രണ്ടാം തവണയാണ് അന്താരാഷ്ട്ര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്. 'ഷീപ് വിതൗട്ട് ഷെപ്പേർഡ്' എന്ന പേരിൽ ചിത്രത്തിന്റെ ചൈനീസ് പതിപ്പ് മുൻപ് പുറത്തിറങ്ങിയിരുന്നു. ത്രില്ലർ ഫ്രാഞ്ചസി ചിത്രമായ ദൃശ്യം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി നാല് ഭാഷകളിലായി ഇന്ത്യയിൽ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗണും തബുവുമായിരുന്നു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി