ENTERTAINMENT

ബോളിവുഡിന് ആശ്വാസം, പ്രതീക്ഷ തെറ്റിക്കാതെ പഠാൻ ; ആദ്യ ദിനം കളക്ഷൻ 54 കോടി

വെബ് ഡെസ്ക്

നാലു വർഷത്തിന് ശേഷമുള്ള കിങ് ഖാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ. ആദ്യദിനം ഹിന്ദി പതിപ്പിന് മാത്രം അമ്പത്തിനാല് കോടിയാണ് വരുമാനം. റിപ്പബ്ലിക് ദിന അവധിയും വാരാന്ത്യവും പിന്നിടുമ്പോൾ കളക്ഷൻ 200 കോടിയിലെത്തുമെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കിങ് ഖാനെ കാത്തിരുന്ന ആരാധകരെ ചിത്രം നിരാശരാക്കിയില്ല. മാസ് ആക്ഷനിൽ ത്രസിപ്പിക്കുന്ന രംഗങ്ങളുമായി സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡിന്റെ ബാദ്ഷയെന്നാണ് പ്രേക്ഷക പ്രതികരണം

ഇന്ത്യയ്ക്ക് പുറത്ത് 2500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം 4500 ലേറെ സ്ക്രീനുകളുമുണ്ട് . പ്രീ ബുക്കിങ്ങിൽ നാലര ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. നൂറിലേറെ നഗരങ്ങളിൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയും ചിത്രത്തിനായി ഒരുക്കിയിരുന്നു.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും