FILM NEWS

ദുൽഖർ വീണ്ടും തെലുങ്കിലേക്ക്; 'വാത്തി' സംവിധായകനൊപ്പം

ദ ഫോർത്ത് - കൊച്ചി

സീതാരാമത്തിന്റെ വന്‍ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക്. വാത്തി സംവിധാനം ചെയ്ത വെങ്കി അറ്റ്‌ലൂരിയുടെ പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാകുന്നത്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. നാഗ വംശി, സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തിലെ വിതരണക്കാര്‍. ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷമാണ് നിശ്ചയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷമാണ് നിശ്ചയിച്ചിരിക്കുന്നത്.

സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയുടെ റിലീസ് ഈ ഓണത്തിനാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാളം പ്രോജക്റ്റ് ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടത്. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റ്‌സിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ്ങിനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. ടിനു പാപ്പച്ചനോടൊപ്പം ഒരു മലയാള ചിത്രവും തമിഴില്‍ ഒരു ചിത്രവുമാണ് ഇത്.

ലോകവ്യാപകമായി പ്രേക്ഷകര്‍ സ്വീകരിച്ച സീതാരാമത്തിനും പ്രേക്ഷക പ്രശംസയും അവാര്‍ഡുകളും തേടിയെത്തിയ ബോളിവുഡ് ചിത്രം ചുപ്പിനും ശേഷം സ്‌ക്രീനില്‍ ദുല്‍ഖറിന്റെ അടുത്ത വേഷപ്പകര്‍ച്ചക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ