padma movie
padma movie 
FILM NEWS

പത്മ പൊട്ടിയാൽ ഇങ്ങക്ക് എത്രുർപ്പ്യ പോവും? അനൂപ് മേനോനോട് സുരഭി

വെബ് ഡെസ്ക്

സുരഭി ല​ക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം പത്മ ജൂലൈ 15ന് റിലീസിനൊരുങ്ങുകയാണ്. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ. റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം അനൂപ് മേനോൻ പുറത്തുവിട്ട വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകനായ അനൂപ് മേനോനും നായികയായ സുരഭിയും തമ്മിലുള്ള സംഭാഷണമെന്ന രീതിയിലാണ് ടീസർ വീഡിയോ ഒരുക്കിയിരിക്കുന്നത്.

''അനൂപേട്ടാ, ഇങ്ങളല്ലേ പത്മേന്റെ പ്രൊഡ്യൂസറ്, വേറെ പാർട്ണർമാർ ഒന്നൂല്ലല്ലോ? അഥവാ പത്മ പൊട്ട്വാണെങ്കില് ഇങ്ങക്ക് എത്രുർപ്പ്യ പോവും?'' എന്നായിരുന്നു സുരഭിയുടെ ചോദ്യം. ''കിടപ്പാടം ഒഴിച്ച് ബാക്കി സിനിമയിൽ നിന്ന് ഉണ്ടാക്കിയതെല്ലാം പോകും'' എന്നായിരുന്നു അനൂപിന്റെ മറുപടി.

വളരെ രസകരമായ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മുൻപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി പുറത്തുവിട്ട ടീസറുകളെല്ലാം രസകരമായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസറും സുരഭിയെ ഒരു അധ്യാപകൻ മലയാളം പഠിപ്പിക്കുന്ന രംഗവുമെല്ലാം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി.

അനൂപ് മേനോന്‍ സ്‌റ്റോറീസ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ അനൂപ് മേനോന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത്, മെറീന മൈക്കിൾ തുടങ്ങിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പത്മയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അനൂപ് മേനോനാണ്. പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം