FILM NEWS

സെയ്ഫ് അലിഖാനും മകൾ സാറാ അലിഖാനും ബിഗ് സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

സെയ്ഫ് അലിഖാന്‍, സാറാ അലി ഖാന്‍ ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത. ബിഗ് സ്ക്രീനിൽ അച്ഛനും മകളും ഒരുമിച്ചെത്തുന്നു. സെറ്റില്‍ നിന്നും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സെയ്ഫ് അലിഖാന്‍ ജയില്‍പുള്ളിയുടെ വേഷത്തിലും സാറാ അലി ഖാന്‍ പോലീസ് വേഷത്തിലുമുള്ള ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതോടെ ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾ സജീവമായി. ഏത് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

സെയ്ഫും സാറയും തമ്മിൽ മികച്ച ബന്ധമാണെന്നും ഇതിൽ ഷൂട്ടിങ് സെറ്റിലുള്ളവർ ആകൃഷ്ടരെന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. സഹോദരീ-സഹോദരന്മാരെ പോലെയാണ് ഇരുവരുടെയും ഇടപെടലെന്നും സഹപ്രവർത്തകർ ഓർക്കുന്നു. സാറയുടെ സഹോദരൻ ഇബ്രാഹിമിനെയും ഇരുവർക്കുമൊപ്പം ഷൂട്ടിങ് സ്ഥലത്ത് കണ്ടിട്ടുണ്ട്. മൂവരും ഒരുമിച്ചു നിൽക്കുന്ന ചിത്രം സാറാ അലിഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കിവച്ചിരുന്നു. ഇബ്രാഹിമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ മറ്റൊരു സംശയം.

മുത്തശ്ശി ഷർമിള ടഗോറുമൊത്ത് സാറാ അലി ഖാൻ അടുത്തിടെയാണ് ഒരു പരസ്യ ചിത്രത്തിൽ എത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അച്ഛൻ സെയ്ഫ് അലിഖാനൊപ്പമുള്ള ചിത്രം.

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വാട്ടർതീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ

ചബഹർ തുറമുഖ നടത്തിപ്പിനായുള്ള ഇന്ത്യ- ഇറാൻ കരാർ: ഉപരോധ ഭീഷണിയുമായി അമേരിക്ക; പിന്നിലെന്ത്?

'വഴക്ക്' വിവാദം പുതിയതലത്തിലേക്ക്; സിനിമ ഫേസ്ബുക്കില്‍ പങ്കുവെച്ച് സനല്‍കുമാര്‍

'ഏഴ് വിമാനത്താവളങ്ങള്‍ മോദി അദാനിക്ക് നല്‍കി, എത്ര ടെമ്പോ ലഭിച്ചു?'; അന്വേഷണത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി