ENTERTAINMENT

'ബാന്‍ഡ് മേളം' ഇനി ഒടിടിയില്‍; ജാക്സണ്‍ ബസാര്‍ യൂത്ത് സ്ട്രീമിങ് തുടങ്ങി

എന്റർടെയ്ൻമെന്റ് ഡെസ്ക്

തീയറ്റേറില്‍ ബാന്‍ഡ് മേളം തീര്‍ത്ത് ജാക്‌സണ്‍ ബസാര്‍ യൂത്ത് ഒടിടിയിലെത്തി. ആമസോണ്‍ പ്രൈമിലും സൈന പ്ലേയിലുമാണ് സ്ട്രീമിങ്. നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററില്‍ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ മാസം പത്തൊമ്പതിനാണ് ചിത്രം തീയേറ്ററിലെത്തിയത്

ലുക്മാന്‍ ,അവറാന്‍ ,ജാഫര്‍ ഇടുക്കി ,ഇന്ദ്രന്‍സ് ,ചിന്നു ചാന്ദിനി ഫാഹിം സഫര്‍ ,അഭിരാം രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഉസ്മാന്‍ മാരാത്തിന്റെ രചനയില്‍ കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. അപ്പു എന്‍ ഭട്ടതിരി ഷൈജാസ് കെ എം എന്നിവരാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിലെ പള്ളിപെരുന്നാള്‍ ഗാനം പെട്ടെന്ന് തന്നെ പ്രേഷകരുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കിയിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികള്‍ മത്തായി സുനിലും, ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയയാണ് ചിത്രം നിര്‍മിച്ചത്. സഹനിര്‍മാണം ഷാഫി വലിയപറമ്പ, ഡോ. സല്‍മാന്‍ (ക്യാം എറ). ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം (ഇമോജിന്‍ സിനിമാസ്). എക്‌സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് അമീന്‍ അഫ്‌സല്‍, ശംസുദ്ധീന്‍ എം ടി.

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും