ENTERTAINMENT

കാജൽ അഗര്‍വാള്‍ തിരിച്ചെത്തുന്നു; ഗര്‍ഭകാലത്തെക്കുറിച്ചും പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചും മനസ് തുറന്ന് താരം

എന്റർടെയ്ൻമെന്റ് ഡെസ്ക്

വളരെ ചെറിയ കാലംകൊണ്ട് തന്നെ തെന്നിന്ത്യന്‍ ആസ്വാദകരുടെ മനം കവര്‍ന്ന നായികയാണ് കാജൽ അഗര്‍വാള്‍. അഭിനയ ജീവിതത്തില്‍ നിന്നും ചെറിയൊരു ഇടവേളയിലായിരുന്ന താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. അമ്മായാവാനുള്ള തയ്യാറെടുപ്പിനായാണ് കാജൽ സിനിമയില്‍ നിന്നും വിട്ട് നിന്നത്. ഇപ്പോഴിതാ ഗര്‍ഭകാലയളവിനെ കുറിച്ചും കുഞ്ഞുണ്ടായതിന് ശേഷം ഉള്ള പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനേക്കുറിച്ചും സംസാരിക്കുകയാണ് കാജൽ അഗര്‍വാള്‍.

ഇന്‍സ്റ്റഗ്രാമില്‍ (Ask me anything) എന്ന സെഷനില്‍ ആരാധകരോട് സംവദിക്കുന്നതിന് ഇടയ്ക്കായിരുന്നു കാജൽ മനസ് തുറന്നത്. ''ഗര്‍ഭ കാലയളവ് ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികമായ കാര്യമാണ്. ജീവിതം സമ്മാനിക്കുന്ന മനോഹരമായ നിമിഷം. ഈ നിമിഷത്തില്‍ ജീവിക്കുക അത് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു കുഞ്ഞുണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ് കാജൽ പറഞ്ഞു. കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നു എന്നതും വളരെ സന്തോഷം നല്‍കുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുന്‍പുള്ള രൂപത്തിലേക്ക് ശരീരത്തെ എത്തിക്കുകയെന്നതും വളരെ കഠിനമായ കാര്യമാണ്.'' കാജൽ പറഞ്ഞു.

''പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ നേരിടാന്‍ കഴിഞ്ഞു. യഥാര്‍ഥത്തില്‍ അത് അനുഭവിക്കുന്നവര്‍ക്ക് കുടുംബത്തില്‍ നിന്നും വലിയ പിന്തുണ ആവശ്യമുണ്ട്. നിങ്ങള്‍ക്കായി തന്നെ സമയം കണ്ടെത്തുകയാണ് പ്രധാനം. ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുക. നല്ലൊരു ട്രെയ്‌നറുടെ നേതൃത്വത്തില്‍ വ്യായാമവും ശീലിക്കുക. കൂട്ടുകാരൊന്നിച്ചുള്ള സംസാരങ്ങള്‍ക്കും സമയം കണ്ടെത്തുക. ഞാന്‍ അതിനെ മറികടന്നുവന്നിരിക്കുന്നു. എന്റെ കുടുബം എന്നെ മനസിലാക്കി കൂടെ നിന്നു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോയപ്പോള്‍ അത് ഭര്‍ത്താവിനേയും ബുദ്ധിമുട്ടിലാക്കിയിരുന്നു. എങ്കില്‍കൂടി അത് തരണം ചെയ്തു. ഇന്ത്യ 2 എന്ന ചിത്രമാണ് ചെറിയ ഇടവേളക്ക് ശേഷം എത്താന്‍ പോകുന്ന കാജൽ അഗര്‍വാളിന്റെ ഏറ്റവും പുതിയ ചിത്രം.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ