ENTERTAINMENT

'ബാഡാസ് ലിയോ ദാസ്'; രണ്ടാമത്തെ ​ഗാനമെത്തി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ദളപതി വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്ന ലിയോ ദാസ് എന്ന കഥാപാത്രത്തെ ആസ്പദമാക്കിയുള്ളതാണ് 'ബാഡാസ്' എന്ന ​ഗാനം. അര മണിക്കൂർ കൊണ്ട് ഒരു മില്ല്യണിലധികം വ്യൂസ് നേടിയിരിക്കുകയാണ് യുട്യൂബിൽ റിലീസായ ഗാനം. വിഷ്ണു എടവൻ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

'മിസ്റ്റർ ലിയോ ദാസ് ഈസ് എ ബാഡാസ്' എന്ന റാപ്പോടെ തുടങ്ങുന്നു ​ഗാനം. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്ന സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിന്റെ പേര് ആന്റണി ദാസ് എന്നാണെന്ന് നിർമാതാക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിജയുടെ കഥാപാത്രത്തെ ലിയോ ദാസ് എന്ന് വിളിക്കുന്നത് തികച്ചും കൗതുകമുണർത്തുന്നു. രണ്ട് കഥാപാത്രങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അറിയാൻ ഇനിയും കാത്തിരിപ്പ് ബാക്കിയാണ്.

ലിയോ ഓഡിയോ ലോഞ്ച് മുടങ്ങിയതിന് പിന്നാലെയാണ് ബാഡാസ് എന്ന ഗാനം പുറത്തിറങ്ങുന്നത്. സെപ്തംബർ 30ന് ഓഡിയോ ലോഞ്ച് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കുകയായിരുന്നു. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു ഓഡിയോ ലോഞ്ച് നടത്താൻ തീരുമാനിച്ചിരുന്നത്. വിജയ് പാടിയ ലിയോയിലെ ആദ്യ ഗാനം 'നാ റെഡി' നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ലിയോ. ലോകേഷ്, രത്‌നകുമാർ, ദീരജ് വൈദി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിജയ്, തൃഷ, സഞ്ജയ് ദത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ അർജുൻ സർജ, ഗൗതം വാസുദേവ് ​​മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ്, മൻസൂർ അലി ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്.

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് മരണം, നാലുപേര്‍ക്ക് പരുക്ക്

റഷ്യന്‍ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗുവിനെ നീക്കി പുടിൻ, യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുള്ള പ്രധാന പുനഃസംഘടന

96 ലോക്‌സഭാ മണ്ഡലം, 17.7 കോടി വോട്ടര്‍മാര്‍, 1717 സ്ഥാനാര്‍ഥികള്‍; നാലാം ഘട്ടം വിധിയെഴുതുന്നു

നാലാം ഘട്ടത്തിലെ അഞ്ച് വമ്പന്മാർ

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍