ENTERTAINMENT

റിലീസ് പ്രഖ്യാപിക്കാതെ വിക്രത്തിന്റെ ധ്രുവനച്ചത്തിരം; ഹിസ് നെയിം ഈസ് ജോണ്‍ ലിറിക്കല്‍ വീഡിയോ എത്തി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോന്റെ വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ഹിസ് നെയിം ഈസ് ജോണ്‍' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പാല്‍ ഡബ്ബയാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്നാൽ റിലീസ് പ്രഖ്യാപിച്ചിട്ടില്ല

ഈ ഗാനത്തിനൊപ്പം റിലീസ് പ്രഖ്യാപിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസവും സംവിധായകൻ നൽകിയ സൂചന. ചിത്രത്തിന്റെ ചിത്രീകരണം 2016 ൽ പൂർത്തിയായതാണ്. എന്നാൽ റിലീസ് അനിശ്ചിതമായി നീണ്ടു പോവുകയായിരുന്നു. ഇതിന്റെ പേരിൽ സംവിധായകനെതിരെ നിരവധി ട്രോളുകളും ഇറങ്ങിയിരുന്നു.

ഋതു വര്‍മ്മ, സിമ്രന്‍, ആര്‍ പാര്‍ഥിപന്‍, ഐശ്വര്യ രാജേഷ്, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 'ജോണ്‍' എന്ന സീക്രട്ട് ഏജന്റായാണ് വിക്രം ചിത്രത്തിലെത്തുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം. സ്‌പൈ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഹാരീസ് ജയരാജ് ആണ്.വിക്രം ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തങ്കലാനാണ് വിക്രം ഇപ്പോൾ ചെയ്യുന്ന സിനിമ.

രണ്ടാഴ്ചക്കിടെ ഗാസയിൽനിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേർ; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

ഹ്യൂയ അവശേഷിപ്പിച്ചു പോയൊരു കൊച്ചുതൂവൽ; വില 24 ലക്ഷം!

സ്തനാര്‍ബുദ ചികിത്സയില്‍ 'ഗെയിം ചേഞ്ചര്‍'; വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍

കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം