ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

കോടതി നിര്‍ദ്ദേശം അനുസരിച്ച് കേസില്‍ തമ്പാനൂര്‍ പൊലീസ് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു

എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് എ എ സിയാദ് റഹ്‌മാനാണ് വിധി പറഞ്ഞത്.

കോടതി നിര്‍ദ്ദേശമനുസരിച്ച് കേസില്‍ തമ്പാനൂര്‍ പൊലീസ് നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്നായിരുന്നു കെ സുധാകരന്റെ ആവശ്യം. നേരത്തെ സമാന ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. തുര്‍ന്ന് കെ സുധാകരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി
നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

ഛണ്ഡീഗഡില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്കു മടങ്ങിയ ഇപി ജയരാജനെ ട്രെയിനിൽവച്ച് വാടകക്കൊലയാളികളെ വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. 1995- ഏപ്രില്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

ട്രെയിനിലെ വാഷ്‌ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാംപ്രതി വിക്രം ചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കുപിന്നിലായിരുന്നു വെടിയേറ്റത്. പേട്ട ദിനേശന്‍, ടിപി രാജീവന്‍, ബിജു, കെ സുധാകരന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

സുധാകരനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ സുധാകരന്‍ നിയോഗിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in