ENTERTAINMENT

തീയേറ്ററിലും 'എലോൺ'; ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് മോഹൻലാൽ ചിത്രം

വെബ് ഡെസ്ക്

മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ എലോൺ ബോക്സ് ഓഫീസിൽ തകർന്നടിയുന്നു. നാല് ദിവസം കൊണ്ട് വെറും 68 ലക്ഷം രൂപ മാത്രമാണ് തീയേറ്ററിൽ നിന്ന് ചിത്രത്തിന് നേടാനായത്. വിനീത് ശ്രീനിവാസനും ബിജു മോനോനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ തങ്കം നാല് ദിവസം കൊണ്ട് 2.39 കോടി നേടി നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്

12 വർഷത്തിന് ശേഷം ഷാജി കൈലാസ് - മോഹൻലാൽ കൂട്ടുകെട്ട് ഒരുമിച്ചപ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷിച്ചിരുന്നു.എന്നാൽ പ്രവചിക്കാവുന്ന കഥയും പുതുമയില്ലാത്ത പ്രകടനവും എലോണിന് തിരിച്ചടിയായി .

ലോക്ഡൗണ്‍ കാലത്ത് ഒരു ഫ്‌ളാറ്റിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഹൊറർ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രഥ്വിരാജ് , മല്ലിക സുകുമാരൻ , മഞ്ജുവാര്യർ എന്നിവരും ശബ്ധ സാന്നിധ്യമായി ചിത്രത്തിലുണ്ട് .

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും