ENTERTAINMENT

ലഹരി കള്ളക്കടത്ത് കേസ്: സംവിധായകൻ അമീർ സുൽത്താന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്‌

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴ് സംവിധായകനും നടനുമായ അമീർ സുൽത്താനോട് മയക്കുമരുന്ന് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോ. ഹിറ്റ് സിനിമകളായിരുന്ന മാരൻ, വട ചെന്നൈ എന്നിവയിൽ അഭിനയിച്ചിട്ടുള്ള, അമീർ സുൽത്താൻ സംവിധാനം ചെയ്യുന്ന 'ഇരൈവൻ മെഗ പെരിയവൻ' എന്ന സിനിമ ഈ വർഷം റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ സിനിമയുടെ നിർമാതാവായ ജാഫർ സാദിഖുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് ഇപ്പോൾ അമീർ സുൽത്താന്റെയും പേര് കേൾക്കുന്നത്.

ജാഫർ സാദിഖുമായി ബന്ധപ്പെട്ട ലഹരി മാഫിയയെക്കുറിച്ച് അമീറിന് അറിയാം എന്നാരോപിച്ചാണ് നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 2000 കോടി രൂപയുടെ അന്താരാഷ്ട്ര തലത്തിലുള്ള ലഹരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അന്വേഷണം അമീറിലേക്ക് നീളുന്നത്. ഏപ്രിൽ രണ്ടിന് ഡൽഹിയിൽ ഹാജരാകണമെന്നായിരുന്നു നർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ അറിയിച്ചത്.

2000 കോടി രൂപയുടെ ലഹരികള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ് അമീറിന്റെ ഏറ്റവും പുതിയ സിനിമ ഇരൈവൻ മെഗ പെരിയവന്റെ നിർമാതാവ് കൂടിയായ ജാഫർ സാദിഖിന്റെ പേരിലുള്ളതാണ്. അമീറിന് സാദിഖിന്റെ റെസ്റ്റോറന്റ് ബിസിനസിൽ പങ്കാളിത്തമുണ്ട്. ഇതെല്ലാം ചേർത്താണ് സംശയങ്ങൾ അമീറിലേക്കും നീളുന്നത്.

തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് അമീർ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. കേസിലൂടെ തന്നെ മാനസികമായി തളർത്താനും വ്യക്തിപരമായി മോശക്കാരനാക്കാനും ശ്രമിക്കുകയാണെന്നും, ഇത് തന്റെ കുടുംബത്തെ വേദനിപ്പിക്കാനാണെന്നുമാണ് അമീർ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നത്. താൻ ലഹരിക്കെല്ലാം എതിരായ നിലപാടാണ് ജീവിതത്തിൽ പുലർത്തുന്നതെന്നും വിഡിയോയിൽ പറയുന്നു.

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍;' പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

സിനിമാ ലോകത്തെ 50 വര്‍ഷം; വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്ക് നന്ദിയുണ്ടെന്ന് ശബാന ആസ്മി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി