വർഗീസ് മുതൽ നജീബ് വരെ; പൃഥ്വിരാജിന്റെ 'റിയൽ ലൈഫ്' കഥാപാത്രങ്ങൾ

വർഗീസ് മുതൽ നജീബ് വരെ; പൃഥ്വിരാജിന്റെ 'റിയൽ ലൈഫ്' കഥാപാത്രങ്ങൾ

പൃഥ്വിരാജ് സുകുമാരൻ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളിൽ നാലാമത്തെ കഥാപാത്രമാണ് നജീബ്.

ആടുജീവിതം തീയറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ ചിത്രത്തിന് വേണ്ടി നടൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ വലിയ ചർച്ചയായിരുന്നു. 30 കിലോയോളം ഭാരമാണ് താരം ആടുജീവിതത്തിനായി കുറച്ചത്. ബെന്യാമിൻ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ പൃഥ്വി, നജീബ് ആയി എത്തുമ്പോൾ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പൃഥ്വിരാജ് സുകുമാരൻ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളിൽ നാലാമത്തെയാളാണ്‌ കഥാപാത്രമാണ് നജീബ്.

വർഗീസ് മുതൽ നജീബ് വരെ; പൃഥ്വിരാജിന്റെ 'റിയൽ ലൈഫ്' കഥാപാത്രങ്ങൾ
ശരീരത്തെ മാധ്യമമാക്കാന്‍ തിരഞ്ഞെടുത്ത സ്വയം പീഡനത്തിന്റെ വഴികള്‍; ക്രിസ്റ്റ്യൻ ബെയ്ൽ മുതല്‍ പൃഥ്വിരാജ് വരെ

ഇതിന് മുമ്പ് റിയൽ ലൈഫിൽ നിന്നുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൽ നിന്ന് വ്യത്യസ്തമായി ആടുജീവിതത്തിൽ നോവലിൽ നിന്നുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. റിയൽ ലൈഫിലെ ഷുക്കൂറിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ബെന്യാമിൻ നോവൽ എഴുതിയതെങ്കിലും പൂർണമായി ഷുക്കൂറിന്റെ ജീവിതമല്ല ആടുജീവിതമെന്ന് കഴിഞ്ഞ ദിവസം എഴുത്തുകാരൻ വെളിപ്പെടുത്തിയിരുന്നു.

മധുപാൽ സംവിധാനം ചെയ്ത 'തലപ്പാവ്' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ആദ്യമായി ഒരു യഥാർത്ഥ വ്യക്തിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. നക്‌സൽ നേതാവും വയനാട്ടിൽ ജന്മത്വത്തിനെതിരെ പോരാടി മരിച്ച വർഗീസ് ആയിട്ടായിരുന്നു വെള്ളിത്തിരയിൽ പൃഥ്വിരാജ് എത്തിയത്.

വർഗീസ് മുതൽ നജീബ് വരെ; പൃഥ്വിരാജിന്റെ 'റിയൽ ലൈഫ്' കഥാപാത്രങ്ങൾ
ആടുജീവിതമെത്തി ഇനി കാളിയൻ? പൃഥ്വിയുടെ അടുത്ത പ്രതീക്ഷകൾ

പിന്നീട് കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡിൽ മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേൽ ആയിട്ടായിരുന്നു പൃഥ്വി ചിത്രത്തിൽ എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് പൃഥ്വിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

സെല്ലുലോയിഡില്‍ ചിത്രത്തില്‍ നിന്നും
സെല്ലുലോയിഡില്‍ ചിത്രത്തില്‍ നിന്നും

ആർ എസ് വിമൽ സംവിധാനം ചെയ്ത 'എന്ന് നിന്റെ മൊയ്ദീൻ' എന്ന ചിത്രത്തിലും റിയൽ ലൈഫ് കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ചത്. ബി പി മൊയ്ദീൻ ആയിട്ടായിരുന്നു പൃഥ്വിരാജ് വെള്ളിത്തിരയിൽ എത്തിയത്. ഇതുകൂടാതെ വിമാനം, കാപ്പ തുടങ്ങിയ ചിത്രങ്ങളും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു.

logo
The Fourth
www.thefourthnews.in