ENTERTAINMENT

ഇന്നത്തെ ഇന്ത്യ ജർമ്മനിയിലെ നാസി ഭരണത്തിന് സമാനം, കേരള സ്റ്റോറിയുടെ വിജയം അപകടകരമായ പ്രവണതയെന്ന് നസറുദ്ദീൻ ഷാ

വെബ് ഡെസ്ക്

മുസ്ലിംങ്ങൾക്കെതിരായ വിദ്വേഷം സമർത്ഥമായി അടിച്ചേൽപ്പിക്കുന്നത് ഫാഷനായി മാറിയിരിക്കുകയാണെന്ന് ബോളിവുഡ് താരം നസറുദ്ദീൻ ഷാ. വിദ്യാ സമ്പന്നരായ ആളുകളിൽ പോലും വിദ്വേഷം പ്രകടിപ്പിക്കുന്ന പ്രവണത വർധിക്കുന്നു. മത നിരപേക്ഷമായ ഇന്ത്യയെ കുറിച്ച് സംസാരിക്കുന്നതിനു പകരം എല്ലാത്തിലും മതം മാത്രമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ കേരള സ്റ്റോറി എന്ന സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള സ്റ്റോറി എന്ന സിനിമയെപ്പറ്റി ധാരാളം വായിച്ചിരുന്നു, എന്നാല്‍ ചിത്രം കാണാൻ താത്പര്യപെടുന്നില്ലെന്നും വിഖ്യാത താരം പറഞ്ഞു. നസറുദ്ദീൻ ഷായുടെ ഒടിടി ഷോയായ താജ്: പ്രതികാരത്തിന്റെ വാഴ്ചയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷ പ്രചാരകർ ഇന്ത്യയില്‍ നിന്ന് അപ്രത്യകഷമാകുന്ന കാലം വരും

വിദ്വേഷം പ്രചരിപ്പിക്കുന്ന നയം ആളുകൾ എതിർക്കുന്ന കാലം വിദൂരമല്ല. വിദ്വേഷ പ്രചാരകർ ഇന്ത്യയില്‍ നിന്ന് അപ്രത്യകഷമാകുന്ന കാലം വരുമെന്നും ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പ്രവണതകളെയും ഷാ തള്ളിപ്പറയുന്നു. ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷന്‌ നട്ടെല്ലില്ലാത്ത അവസ്ഥയാണ്. വോട്ടിനു വേണ്ടി മതം പറയുന്ന രാഷ്ട്രീയത്തിനെ കണ്ടില്ലെന്ന് നടിക്കുകയാണ് നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തെ നാസി ഭരണകാലത്തെ ജര്‍മനിയുമായി താരതമ്യം ചെയ്യാനും നസറുദ്ദീൻ ഷാ തയ്യാറായി. ജർമ്മനിയിലെ നാസി ഭരണത്തിൽ ഏകാധിപതി ഹിറ്റ്ലര്‍ ചെയ്ത കാര്യങ്ങളെ പുകഴ്ത്തിയും ജൂത സമൂഹത്തെ താഴ്ത്തിക്കെട്ടുന്ന രീതിയിലുള്ളതുമായ സിനിമ നിർമ്മിക്കാൻ നിർമ്മാതാക്കളെ കൂട്ടുപിടിച്ചിരുന്ന കാലമുണ്ടായിരുന്നു. ആ കാലത്തിനു സമാനമാണ് രാജ്യത്ത് ഇന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി