ENTERTAINMENT

'ലീഡർ രാമയ്യ' രണ്ട് ഭാഗങ്ങളായി; സിദ്ധരാമയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായകൻ വിജയ് സേതുപതി

എന്റർടെയ്ൻമെന്റ് ഡെസ്ക്

കർണാടക മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ സിദ്ധരാമയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം, രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. 'ലീഡർ രാമയ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ, വിജയ് സേതുപതി നായകനാകും . സത്യരത്നം സംവിധാനം ചെയ്യുന്ന ചിത്രം 'എ കിംഗ് റൈസ്ഡ് ബൈ ദി പീപിൾ' എന്ന ടാഗ് ലൈനോടുകൂടിയാണ് അവതരിപ്പിക്കുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കുമെന്ന്

സിദ്ധരാമയ്യ അഭിഭാഷകനാകുന്നതുവരെയുള്ള ചെറുപ്പകാലത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം ഒരുങ്ങുന്നത്. രാഷ്ട്രീയ ജീവിതത്തെ പ്രതിനിധീകരിച്ച് രണ്ടാം ഭാഗവും. ഈ വർഷം പുറത്തിറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, അനിശ്ചിതമായി നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസമായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ് അണിയറപ്രവർത്തകർ.

സിദ്ദരാമയ്യയുടെ ചെറുപ്പകാലം അഭിനയിക്കാനായി അനുയോജ്യമായവരെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ചിത്രീകരണം വൈകുന്നതെന്നാണ് സൂചന. ചിത്രത്തിൽ രണ്ട് നായികമാർ ഉണ്ടായിരിക്കുമെന്നും അഭിനേതാക്കളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രശസ്ത കന്നഡ അഭിനേതാക്കളെ പ്രോജെക്ടിൽ ഉൾപ്പെടുത്തുമെന്ന് പ്രൊഡക്ഷൻ ടീം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ അവരുമായി ചർച്ചകൾ തുടരുകയാണ്.

'ലീഡർ രാമയ്യ'യുടെ സംഗീത സ്കോററായി ശശാങ്ക് ശേഷഗിരി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിനായി മൂന്നോ നാലോ ഗാനങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഗായകൻ ഹരിചരണിന്റെ ശബ്ദത്തിൽ ഒരു ഗാനം ഇതിനകം റെക്കോർഡ് ചെയ്തിട്ടുണ്ട്. ഹയാത്ത് പീരയും, ചന്നപ്പ ഹലാലിയും മറ്റ് നിക്ഷേപകരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉദയ് ലീലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ