ENTERTAINMENT

ചിമ്പുവിന്റെ പത്തു തല ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴ് ചലച്ചിത്രതാരം ചിമ്പുവിന്റെ ഈ വർഷത്തെ ആദ്യ ചിത്രം പത്തു തല ഒടിടിയിലേക്ക്. ചിത്രം അടുത്ത വ്യാഴാഴ്ച മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രത്തിൽ മലയാളി താരം അനു സിതാരയാണ് നായിക

ഒബേലി കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത പത്ത് തല കന്നഡ ചിത്രം മഫ്തിയുടെ തമിഴ് റീമേക്കാണ്. എന്നാൽ മഫ്തി കണ്ടവർക്ക് പോലും വേറിട്ട അനുഭവം നൽകാനാകുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് പ്രൊമോഷൻ പരിപാടിയിൽ അണിയറ പ്രവർത്തകർ പറഞ്ഞത്. കന്നഡ ചിത്രത്തിൽ സൂപ്പര്‍താരം ശിവരാജ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രമാണ് തമിഴിൽ ചിമ്പു അവതരിപ്പിക്കുന്നത്. അധോലോക നേതാവ് എ ജി രാവണൻ എന്ന കഥാപാത്രമായാണ് ചിമ്പു വേഷമിടുന്നത് .

പെൻ സ്റ്റുഡിയോസിന്റെയും സ്റ്റുഡിയോ ഗ്രീനിന്റെയും ബാനറിൽ കെ ജ്ഞാനവേൽ രാജയും ജയന്തിലാലുമാണ് നിർമാതാക്കൾ. ഗൗതം വാസുദേവ് മേനോനും പ്രിയ ഭവാനി ശങ്കറുമാണ് മറ്റ് പ്രധാന താരങ്ങൾ

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി