ENTERTAINMENT

ദർശനയുടെ 'പുരുഷ പ്രേതം' റിലീസ് ഒടിടിയിൽ ; ടീസര്‍ പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം ദർശന രാജേന്ദ്രൻ നായികയായെത്തുന്ന പുരുഷ പ്രേതം ഒടിടിയിൽ റിലീസ് ചെയ്യുന്നു. സോണി ലിവിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല . റിലീസിനോടനുബന്ധിച്ച് പുതിയ ടീസറും പുറത്തുവിട്ടിട്ടുണ്ട്.

യുവസംവിധായകന്‍ ക്രിഷാന്താണ് ചിത്രം ഒരുക്കുന്നത്. ദര്‍ശനയ്ക്ക് പുറമേ ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആക്ഷേപ ഹാസ്യ വിഭാഗത്തില്‍ എത്തുന്ന ചിത്രത്തില്‍ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍(ആവാസവ്യൂഹം ഫൈയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംവിധായകരായ ജിയോ ബേബി മനോജ് കാന എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മനു തൊടുപുഴയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ് ആണ് .മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം അലക്‌സാണ്ടര്‍ പ്രശാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ