ENTERTAINMENT

നാളെയും മറ്റെന്നാളും തീയേറ്റർ അടച്ചിട്ട് സമരം;സിനിമകൾ നേരത്തെ ഒടിടിയിലെത്തുന്നതിനെതിരെ ഫിയോക്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിനിമാമേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുന്നതിനിടെ സിനിമകള്‍ നേരത്തെ ഒടിടിയില്‍ എത്തുന്നതിനെതിരെ പ്രതിഷേധവുമായി ഫിയോക്. കരാറുകള്‍ ലംഘിച്ച് ജൂഡ് ആന്തണി ചിത്രം '2018' നേരത്തെ ഒടിടി റിലീസിനെത്തുന്നു എന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി് ഈ മാസം 7, 8 തീയതികളില്‍ തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാൻ ഫിയോക് തീരുമാനിച്ചു.

ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്താൽ 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ പാടുള്ളു എന്നാണ് നിർമാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള ധാരണ. എന്നാൽ മെയ് 5ന് റിലീസ് ചെയ്ത ‘2018’ ജൂൺ ഏഴിന് ഒടിടിയിലെത്തും. അതായത് ചിത്രം പുറത്തിറങ്ങി 33-ാം ദിവസം ഒടിടി റിലീസ്.ഇതാണ് തീയേറ്ററുടമകളെ ചൊടിപ്പിച്ചത്.

ഏറെ നാളുകൾക്ക് ശേഷമാണ് തിയേറ്ററുകളിൽ ഒരു മലയാള ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചത്. 2018ലെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം ഇതുവരെ 150 കോടിയിലധികം രൂപയാണ് കളക്ഷൻ നേടിയത്. റെക്കോ‍ഡ് കളക്ഷനുമായി തിയേറ്ററിൽ മുന്നേറുന്നതിനിടെയാണ് 2018 ഒടിടിയിലെത്തുന്നത്.

തിയേറ്ററുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ ഒരു ആശ്വാസമായി എത്തിയ ചിത്രം ഉടൻ തന്നെ ഒടിടിയിൽ എത്തുമ്പോൾ തീയേറ്ററുകളിൽ വീണ്ടും ആളില്ലാതാകും.ഹിറ്റ് ചിത്രങ്ങൾ തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ മറ്റ് ചിത്രങ്ങൾക്കും ആളുകൾ കയറും.2018 ആ നിലയ്ക്ക് വലിയ പ്രതീക്ഷ സമ്മാനിച്ച് നിറഞ്ഞ സദസിൽ പ്രദർശം തുടരുന്നതിനിടെയാണ് തീയറ്ററുകൾക്ക് ഇരുട്ടടി സമ്മാനിച്ച് ചിത്രത്തിന്റെ ഒടിടി റിലീസ്.

2018 സോണി ലിവിലൂടെയാണ് സ്ട്രീം ചെയ്യുക.സിനിമയുടെ ഇതര ഭാഷ പതിപ്പുകളും അന്യ സംസ്ഥാനങ്ങളിൽ റിലീസിന് എത്തിയിട്ട് ചുരുക്കം ദിവസങ്ങളേ ആകുന്നുള്ളൂ.

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയിൽ കുടിയിറക്കപ്പെട്ടത് 69,000 പേർ; 97 ശതമാനവും മണിപ്പൂരികൾ