ENTERTAINMENT

തമിഴ്‌നാട്ടില്‍ വിലക്കയറ്റം; കൈത്താങ്ങായി വിജയ് സേതുപതി ആരാധകര്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

തമിഴ്‌നാട്ടില്‍ പച്ചക്കറിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് കൈത്താങ്ങായി വിജയ് സേതുപതി ആരാധക കൂട്ടായ്മ. ചെന്നൈയിൽ തക്കാളി കിലോയ്ക്ക് വില 125 ആയതോടെ ആരാധക കൂട്ടായ്മ സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം നടത്തി. ചെന്നൈ നഗരത്തിന്റെ പല ഭാഗങ്ങളിലായിട്ടായിരുന്നു സൗജന്യ പച്ചക്കറി കിറ്റ് വിതരണം.

താരത്തിന്റെ ഫാന്‍ ക്ലബ് അംഗങ്ങളാണ് പച്ചക്കറി വിതരണത്തിനായി എത്തിയത്. ആരാധകര്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയും നിരവധി പേര്‍ അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തു.

ദളപതി വിജയ് യുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കവും തമിഴ്നാട്ടിലുടനീളം സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി ആരാധകരും കിറ്റ് വിതരണവുമായി എത്തിയിരിക്കുന്നത്.

അതേസമയം അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ജവാനാണ് വിജയ് സേതുപതിയുടെ റിലീസിന് തയാറെടുക്കുന്ന സിനിമ. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി. ഹിന്ദി, തമിഴ് , തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ 7 ന് ജവാൻ തീയേറ്ററുകളിലെത്തും. ഇതിനിടെ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ