പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ലോക്‌സഭ അംഗമെന്ന നിലയിൽ ലഭിക്കുന്ന പ്രത്യേക നയതന്ത്ര പരിരക്ഷ പ്രയോജനപ്പെടുത്തിയാണ് പ്രജ്വൽ വിദേശത്തു കഴിയുന്നത്

ലൈംഗികാതിക്രമക്കേസില്‍ പ്രതി ചേർക്കപ്പെട്ട  ഹാസൻ എം പി പ്രജ്വൽ രേവണ്ണയെ ഇന്ത്യയിലെത്തിക്കാൻ കടുത്ത നടപടികളുമായി അന്വേഷണസംഘം. പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നീക്കം ആരംഭിച്ചു. നേരത്തെ പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന് അന്വേഷണ സംഘം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭ അംഗമെന്ന നിലയിൽ ലഭിക്കുന്ന പ്രത്യേക നയതന്ത്ര പരിരക്ഷ പ്രയോജനപ്പെടുത്തിയാണ് പ്രജ്വൽ വിദേശത്തു കഴിയുന്നത്.

ഏപ്രിൽ 27നു ബെംഗളൂരുവിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫെർട്ട് വിമാനത്താവളത്തിലേക്ക് പോയ പ്രജ്വലിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്നാണ് കുടുംബം അന്വേഷണ സംഘത്തോട്  പറഞ്ഞിരിക്കുന്നത് . ഒരു തവണ പോലും കുടുംബത്തെ പ്രജ്വൽ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല എന്നാണ് വിശദീകരണം. യാത്ര തിരിക്കുമ്പോൾ മേയ്  15നുള്ള   മടക്ക യാത്ര ടിക്കറ്റ് കൈവശം വെച്ചിരുന്ന പ്രജ്വൽ ഈ ടിക്കറ്റ് പിന്നീട് റദ്ദാക്കുകയായിരുന്നു.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ
'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും  കേന്ദ്ര സർക്കാരോ വിദേശകാര്യമന്ത്രാലയമോ വേണ്ട സമ്മർദ്ദം ചെലുത്തുന്നില്ലെന്നാണ് കർണാടക ആഭ്യന്തര വകുപ്പിന്റെ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ പ്രജ്വൽ വിദേശത്തു നിന്നു വന്ന് അറസ്റ്റ് വരിക്കാതിരിക്കാൻ ബിജെപി ദേശീയ നേതൃത്വം നീക്കം നടത്തിയെന്ന ആക്ഷേപം കർണാടക സർക്കാരിനുണ്ട്.

നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കിയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും പ്രജ്വലിനെ കുരുക്കി രാജ്യത്ത് തിരികെ എത്തിക്കാനാണ് അന്വേഷണ സംഘം ഇപ്പോൾ നീക്കം നടത്തുന്നത്. ദേശസാൽക്കൃത ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലുമായി ഏഴ് അക്കൗണ്ടുകളാണ് പ്രജ്വലിനുള്ളത്. ഇവയിൽ മോശമല്ലാത്ത രീതിയിൽ നിക്ഷേപം ഉണ്ട്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതോടെ പ്രജ്വൽ തിരികെ എത്തുമെന്നാണ് കരുതുന്നത്.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ
വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

പ്രജ്വലിന്റെ നീക്കങ്ങൾ അറിയാൻ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായികളെയുമെല്ലാം എസ്ഐടി നിരീക്ഷിക്കുന്നുണ്ട്. ജർമനിയിൽ നിന്ന് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് സഞ്ചരിച്ച പ്രതി നിലവിൽ ജർമനിയിൽ തുടരുന്നതായാണ് അനേഷണ സംഘത്തിന് ലഭിക്കുന്ന വിവരം .
പ്രജ്വലിന്റെ പേരിൽ നിലവിൽ മൂന്നു എഫ് ഐ ആറുകളാണ് കർണാടകയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് .

അതേസമയം, പ്രജ്വൽ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു മുത്തച്ഛൻ എച്ച് ഡി ദേവെ ഗൗഡ രംഗത്തു വന്നു. 92-ാം പിറന്നാൾ ദിനമായ ശനിയാഴ്ച മാധ്യമങ്ങൾക്കു മുന്നിലെത്തുകയായിരുന്നു അദ്ദേഹം. പ്രജ്വൽ നിയമനടപടി നേരിടണമെന്നും, കേസിൽ കൂടുതൽ പേര് ഉൾപെട്ടിട്ടുണ്ടെന്നും അവരുടെ പേര് വിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും  ദേവെ ഗൗഡ പറഞ്ഞു.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ
ഇടതുപക്ഷത്തിനു ചെക്ക് വയ്ക്കുമോ? ഇന്ത്യ മുന്നണിയെ സർക്കാരിന് പിന്തുണയെന്ന മമതയുടെ നീക്കത്തിനുപിന്നിലെ സ്വപ്‌നങ്ങള്‍

"പ്രജ്വൽ ജര്‍മനിയിലാണ്   മറ്റുകാര്യങ്ങൾ  എനിക്ക് അറിയില്ല. എച്ച് ഡി രേവണ്ണക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ്," ദേവെ ഗൗഡ  മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. പ്രജ്വൽ വിഷയം കത്തി പടർന്നതോടെ പ്രതിരോധത്തിലായ ദേവെ ഗൗഡ ആദ്യമായാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ബെംഗളുരുവിലെ വീട്ടിലും ഹാസനിലും പ്രൗഢ ഗംഭീരമായി ആഘോഷിക്കാറുള്ള ദേവെ ഗൗഡയുടെ പിറന്നാൾ ദിനം ആളും ആരവവും ഇല്ലാതെ കടന്നു പോകുന്നത് ആദ്യമായാണ്.

logo
The Fourth
www.thefourthnews.in