ENTERTAINMENT

'വർഷങ്ങൾക്കു ശേഷ'ത്തിന് പിന്നാലെ വിനീത് - ഷാൻ റഹ്‌മാൻ ചിത്രം, കൂടെ ആട് 3യും; 'ഷാൻ റഹ്‌മാൻ ഇസ് ബാക്ക്' എന്ന് അജു വർഗീസ്

അശ്വിൻ രാജ്

മലയാളത്തിലെ ഹിറ്റ് സംഗീതസംവിധായകരിൽ ഒരാളാണ് ഷാൻ റഹ്‌മാൻ. നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം പകർന്ന ഷാൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രത്തിൽ അഭിനേതാവായും എത്തുന്നു.

വിനീതിന്റെ ചിത്രങ്ങളിൽ സംഗീതസംവിധാനം ചെയ്തിരുന്ന ഷാൻ റഹ്‌മാൻ പക്ഷേ ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചിരുന്നില്ല. ഹിഷാം അബ്ദുൾ വഹാബും അമൃതുമായിരുന്നു ഈ ചിത്രങ്ങളുടെ സംഗീത സംവിധാനം.

എന്നാൽ തന്റെ അടുത്ത ചിത്രത്തിൽ ഷാൻ റഹ്‌മാനാണ് സംഗീതസംവിധാനം ചെയ്യുന്നതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ദ ഫോർത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ അടുത്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്‌മാനാണെന്ന് വിനീത് തുറന്നുപറഞ്ഞത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആട് 3 യുടെ സംഗീത സംവിധാനവും ഷാൻ റഹ്‌മാനാണ് നിർവഹിക്കുന്നത്.

ആട് 3 എന്ന ചിത്രത്തിനായി ഒരു ഗാനം ഒരുക്കിക്കഴിഞ്ഞെന്നും ഈ ഗാനത്തിന് തന്റെ സ്റ്റുഡിയോയിൽ താനും സംവിധായകൻ മിഥുൻ മാനുവൽ തോമസും ഡാൻസ് കളിച്ചിരുന്നതായും ഷാൻ റഹ്‌മാൻ ദ ഫോർത്തിനോട് പറഞ്ഞു.

ഇതോടെ അടുത്ത വർഷം ഷാൻ റഹ്‌മാൻ തിരിച്ചുവരികയാണെന്ന് അജുവർഗീസ് പറഞ്ഞു. 'അടുത്തവർഷം ഷാൻ റഹ്‌മാൻ ഇസ് ബാക്ക്, വിനീത്, മിഥുൻ മാനുവൽ തോമസ് ചിത്രം ഷാൻ റഹ്‌മാൻ തിരിച്ചുവരുന്നു' എന്നായിരുന്നു അജു വർഗീസ് ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ഏപ്രിൽ 11 നാണ് 'വർഷങ്ങൾക്കു ശേഷം' എന്ന ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി നിരവധി പേർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വിശാഖ് സുബ്രഹ്‌മണ്യമാണ്.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി