'വര്‍ഷങ്ങള്‍ക്കു ശേഷ'ത്തിന്റെ തമിഴ്‌നാട് വിതരണം റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

'വര്‍ഷങ്ങള്‍ക്കു ശേഷ'ത്തിന്റെ തമിഴ്‌നാട് വിതരണം റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്

മലയാളി പ്രേക്ഷകര്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിനായിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് തമിഴിലെ വമ്പന്‍ കമ്പനികളില്‍ ഒന്നായ ശക്തി ഫിലിം ഫാക്ടറി ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസന്‍ മാജിക് ബിഗ് സ്‌ക്രീനില്‍ ഉറപ്പ് നല്‍കി എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേര്‍ന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നത്. വമ്പന്‍ ക്യാന്‍വാസില്‍ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ - വിഷു റിലീസായി ഏപ്രില്‍ പതിനൊന്നിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

'വര്‍ഷങ്ങള്‍ക്കു ശേഷ'ത്തിന്റെ തമിഴ്‌നാട് വിതരണം റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി
'അതിരുകളില്ലാത്ത സ്വാതന്ത്ര്യം തേടിയാണ് ബ്ലാക്ക് മാജിക്കിന് പിറകെ പോകുന്നത്'; 'ആദം ജോണ്‍' സംവിധായകന്‍ ജിനു വി എബ്രഹാം

വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.

'വര്‍ഷങ്ങള്‍ക്കു ശേഷ'ത്തിന്റെ തമിഴ്‌നാട് വിതരണം റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കി ശക്തി ഫിലിം ഫാക്ടറി
കമൽഹാസന്റെ ഇന്ത്യൻ 2 റിലീസ് മേയിൽ?; ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം

അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - വിശ്വജിത്ത്, എഡിറ്റിംഗ് - രഞ്ജന്‍ എബ്രഹാം, ആര്‍ട്ട് ഡയറക്ടര്‍ - നിമേഷ് താനൂര്‍, കോസ്റ്റ്യൂം - ദിവ്യ ജോര്‍ജ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് - അഭയ് വാര്യര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - വിജേഷ് രവി, ടിന്‍സണ്‍ തോമസ്, സ്റ്റില്‍സ് - ബിജിത്ത്, പര്‍ച്ചേസിംഗ് മാനേജര്‍ - ജയറാം രാമചന്ദ്രന്‍, വരികള്‍ - ബോംബേ ജയശ്രീ, വൈശാഖ് സുഗുണന്‍, മനു മഞ്ജിത്, വിനീത് ശ്രീനിവാസന്‍, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, സൗണ്ട് ഡിസൈന്‍ - സിങ്ക് സിനിമ, ത്രില്‍സ് - രവി ത്യാഗരാജന്‍, കളറിസ്റ്റ് - ശ്രിക് വാര്യര്‍, പബ്ലിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലര്‍ - ജെറി, സബ് ടൈറ്റില്‍സ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്സില്ല Inc., ഓഡിയോ പാര്‍ട്ണര്‍ - തിങ്ക് മ്യൂസിക്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ - ഫാഴ്സ് ഫിലിം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പന്‍ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമായി ചിലവഴിച്ചത്.

logo
The Fourth
www.thefourthnews.in