EXPLAINER

പാർലമെന്റിൽ വോട്ടിന് കോഴ വാങ്ങിയാലും ജനപ്രതിനിധികൾക്ക് പരിരക്ഷ; എന്താണ് സുപ്രീം കോടതി വിധിക്ക് ആധാരമായ ജെഎംഎം കോഴക്കേസ്?

വെബ് ഡെസ്ക്

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാൻ കോഴ വാങ്ങിയാൽപോലും എംപിമാർക്കും എംഎൽഎമാർക്കും പ്രോസിക്യൂഷനിൽനിന്ന് സംരക്ഷണം നൽകുന്ന വിധി പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ് സുപ്രീം കോടതി. ഇതിനായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചുകഴിഞ്ഞു. 25 വർഷം മുൻപുള്ള നരസിംഹറാവു കേസിലെ വിധിയാണ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നത്. ക്രിമിനൽ നിയമങ്ങളുടെ കാര്യത്തിൽ, പൗരന്മാരിൽനിന്ന് വ്യത്യസ്തമായ രീതിയിൽ ജനപ്രധിനിധികളെ പ്രതിഷ്ഠിക്കുന്നത് പൊരുത്തക്കേടാണെന്നാണ് വിഷയത്തിൽ കോടതി നിരീക്ഷിച്ചു.

എന്താണ് 1993 ലെ നരസിംഹ റാവു കേസ്?

1991-ലെ പൊതു തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്ക് പാർലമെന്റാണ് നിലവിൽ വന്നത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോൺഗ്രസ് (ഐ) നിരവധി പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ പിവി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. എന്നാൽ രണ്ട് വർഷത്തിനുശേഷം 1993 ജൂലൈയിൽ സിപിഎം അംഗം അജോയ് മുഖോപാധ്യായ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നു. എന്നാൽ 14 വോട്ടിന്റെ വ്യത്യാസത്തിൽ പ്രമേയം പരാജയപ്പെട്ടു.

വീണ്ടും മൂന്ന് വർഷത്തിനുശേഷം 1996-ൽ ചർച്ചയ്ക്കുവന്ന മറ്റൊരു അവിശ്വാസ പ്രമേയത്തിൽ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം)യിലെയും ജനതാദളിലെ അജിത് സിങ്ങിന്റെ വിഭാഗത്തിലെയും ചില എംപിമാർക്ക് കൈക്കൂലി നൽകിയെന്ന് നൽകിയെന്ന് ആരോപണമുണ്ടായി. സിബിഐക്ക് ഇതുസംബന്ധിച്ച് പരാതിയും ലഭിച്ചു.

എന്നാൽ പാർലമെന്റിനുള്ളിൽ വോട്ടെടുപ്പ് നടന്നതിനാൽ ക്രിമിനൽ പ്രോസിക്യൂഷനിൽനിന്ന് ഒഴിവാക്കണമെന്ന് കേസിൽ ഉൾപ്പെട്ട എംപിമാർ ആവശ്യമുയർത്തി. ഇരു സഭകളിലെയും അംഗങ്ങൾക്കും കമ്മിറ്റികൾക്കും അധികാരങ്ങളും പ്രത്യേകാവകാശങ്ങളും നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 105 ചൂണ്ടിക്കാട്ടിയായിരുന്നു എംപിമാർ പരിരക്ഷയെന്ന ആവശ്യമുയർത്തിയത്. എംപിമാർ പാർലമെന്റിലോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയിലോ പറഞ്ഞതോ അല്ലെങ്കിൽ വോട്ട് ചെയ്തതോ സംബന്ധിച്ച് കോടതി നടപടികൾ നേരിടാൻ ബാധ്യസ്ഥനല്ലെന്ന് ഈ അനുച്ഛേദം വ്യക്തമാക്കുന്നു. ഇതേ പരിരക്ഷ എംഎൽമാർക്ക് അനുച്ഛേദം 194 പ്രകാരവും ലഭിക്കുന്നു.

എംപിമാർ പാർലമെന്റിലോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയിലോ പറഞ്ഞതോ അല്ലെങ്കിൽ വോട്ട് ചെയ്തതോ സംബന്ധിച്ച് കോടതി നടപടികൾ നേരിടാൻ ബാധ്യസ്ഥനല്ലെന്ന് ഈ അനുച്ഛേദം വ്യക്തമാക്കുന്നു

അതുപ്രകാരം, 1998ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് എംപിമാർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഇത് പാർലമെന്ററി വോട്ടിന്റെ കാര്യമായതിനാൽ കൈക്കൂലി വാങ്ങുകയും അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യുകയും ചെയ്ത എംപിമാർ ക്രിമിനൽ പ്രോസിക്യൂഷനിൽനിന്ന് മുക്തരായിരിക്കുമെന്ന് കോടതി വിധി പുറപ്പെടുവിച്ചു. എന്നാൽ ഗൂഢാലോചനയിൽ പങ്കാളിയായി പണം കൈപ്പറ്റിയിട്ടും വോട്ട് ചെയ്യാതിരുന്ന അജിത് സിങ്ങിന് സമാനമായ സംരക്ഷണത്തിന് അർഹതയില്ലെന്ന് കോടതി നിരീക്ഷിച്ചു.

2012-ൽ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ വ്യവസായി ആർകെ അഗർവാളിന് വോട്ട് ചെയ്യാൻ കൈക്കൂലി വാങ്ങിയെന്ന ജെഎംഎം നേതാവ് സീത സോറൻ നേരിടുന്ന ആരോപണത്തിലാണ് ഈ കേസ് വീണ്ടും സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. മുൻ മുഖ്യമന്ത്രിയും ജെഎംഎം അധ്യക്ഷനുമായിരുന്ന ഷിബുസോറന്റെ മകനും ഹേമന്ദ് സോറന്റെ സഹോദരനുമായ ദുർഗ സോറന്റെ ഭാര്യയാണ്ഝാർഖണ്ഡ് എംഎൽഎയായിരുന്ന സീത സോറൻ.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം