INDIA

നിതീഷ് കുമാർ സർക്കാർ ഭൂരിപക്ഷം തെളിയിക്കും മുൻപ് സ്‌പീക്കർ പുറത്ത്; അവിശ്വാസ പ്രമേയം പാസാക്കി ബിഹാർ നിയമസഭ

വെബ് ഡെസ്ക്

ബിഹാറിലെ പുതിയ സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിന് മുൻപ് നിയമസഭാ സ്‌പീക്കർ പുറത്ത്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിന് മുൻപാണ് ആർ ജെ ഡി നേതാവും സ്‌പീക്കറുമായ അവധ് ബിഹാരി ചൗധരിക്ക് നേരെ ഭരണപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കൂടാതെ ആർജെഡിയുടെ മൂന്ന് എംഎൽഎമാർ പാർട്ടി ഉപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിലേക്ക് മാറുകയും ചെയ്തു.

നീലം ദേവി, ചേതൻ ആനന്ദ്, പ്രഹ്ലാദ് യാദവ് എന്നിവരാണ് സഭയിൽ എൻ ഡി എ സഖ്യത്തിനൊപ്പം ചേർന്നത്. 243 അംഗ നിയമസഭയിൽ 122 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യം.നിർണായകമായ വിശ്വാസ വോട്ടെടുപ്പിനെ 128 എംഎൽഎമാരുടെ പിന്തുണയുള്ള എൻഡിഎ സഖ്യം സുഗമായി മറികടക്കുമെന്ന് നിതീഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

നിതീഷ് കുമാർ ഉൾപ്പെടെ ജെഡിയുവിന് 45 എംഎൽഎമാരാണുള്ളത്. എൻഡിഎയിലെ മറ്റൊരു കക്ഷിയായ ബിജെപിക്ക് 78 എംഎൽഎമാരാണുള്ളത്. കൂടാതെ, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നാല് എംഎൽഎമാരും നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) സഖ്യത്തിൽ ഉൾപ്പെടുന്നു. കൂടാതെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള ജെഡിയു ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ മന്ത്രി കൂടിയായ സ്വതന്ത്ര എംഎൽഎ സുമിത് കുമാർ സിങ്ങും പങ്കെടുത്തിരുന്നു.

ശനിയാഴ്ച രാത്രി മുതൽ ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിൻ്റെ വസതിയിൽ ആർജെഡി എംഎൽഎമാരും ഇടതു സഖ്യകക്ഷികളും ക്യാമ്പ് ചെയ്തിരുന്നു. ഒപ്പം എൻഡിഎ പക്ഷത്തുള്ള ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാക്കളെ തങ്ങൾക്കൊപ്പം നിർത്താനും ആർ ജെ ഡി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിലെ നേതാക്കൾ മറുപാളയത്തിലേക്ക് ചാടിയതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

ജാതി, ഭരണവിരുദ്ധ വികാരം, 2019ലെ ഭൂരിപക്ഷം; എന്തൊക്കെയായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയ തന്ത്രങ്ങള്‍?

പ്രജ്വലിന്റെ പാസ്‌പോട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കർണാടക; റെഡ് കോർണർ നോട്ടീസിൽ പ്രതീക്ഷയർപ്പിച്ച് ‌എസ്‌ഐടി

ഇന്ത്യ ആര് ഭരിക്കണം? സ്ത്രീകളും യുവാക്കളും ദളിതരും തീരുമാനിക്കും

നായകനും ഗായകനുമായ മോഹന്‍ലാല്‍

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴയെന്ന് ബിജെപി നേതാവ്