ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
ബ്രിജ് ഭൂഷൺ ശരൺസിങ്ങ്  
INDIA

"90 ശതമാനം അത്‌ലറ്റുകളും ഫെഡറേഷനെ വിശ്വസിക്കുന്നു, നീതി വേണമെങ്കിൽ കോടതിയിൽ പോകൂ"; ഗുസ്തി താരങ്ങൾക്കെതിരെ ബ്രിജ് ഭൂഷൺ

വെബ് ഡെസ്ക്

ഡൽഹിയിൽ ജന്തർ മന്ദിറിൽ വനിതാ താരങ്ങൾ നടത്തുന്ന സമരത്തിനെതിരെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്. ഹരിയാനയിൽ നിന്നുള്ള 90 ശതമാനം അത്‌ലറ്റുകളും അവരുടെ രക്ഷിതാക്കളും സംഘടനയെ വിശ്വസിക്കുന്നു, ഒരു ഗുസ്തി കുടുംബം മാത്രമേ സമരം ചെയ്യുന്നുള്ളു, ബ്രിജ് ഭൂഷൺ പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടികളെ നയിക്കുന്നത് കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡയാണെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.

"ഹരിയാനയിൽ നിന്നുള്ള 90 ശതമാനം അത്‌ലറ്റുകളും അവരുടെ രക്ഷിതാക്കളും ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയെ വിശ്വസിക്കുന്നു. ആരോപണങ്ങൾ ഉന്നയിച്ച ഏതാനും കുടുംബങ്ങളും പെൺകുട്ടികളും ഒരേ 'അഖാഡ'യിൽ പെട്ടവരാണ്. ആ 'അഖാഡ'യുടെ രക്ഷാധികാരി ദീപേന്ദർ ഹൂഡയാണ്. "ഡബ്ല്യുഎഫ്ഐ മേധാവി പറഞ്ഞു. "നിങ്ങൾക്ക് ജന്തർ മന്തറിൽ നിന്ന് നീതി ലഭിക്കില്ല. നിങ്ങൾക്ക് നീതി വേണമെങ്കിൽ പോലീസിലോ കോടതിയിലോ പോകണം. അവർ ഇത് വരെ അങ്ങനെ ചെയ്തിട്ടില്ല. കോടതി എന്ത് തീരുമാനിച്ചാലും ഞങ്ങൾ അംഗീകരിക്കും."

മറ്റ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധക്കുന്ന ഗുസ്തിക്കാർക്ക് പിന്തുണ നൽകുമ്പോൾ സമാജ്‌വാദി പാർട്ടി എന്തുകൊണ്ടാണ് വിട്ടുനിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ അഖിലേഷ് യാദവിന് സത്യം അറിയാമെന്ന് അദ്ദേഹം പറഞ്ഞു. " അഖിലേഷ് യാദവിന് സത്യം അറിയാം. കുട്ടിക്കാലം മുതൽ പരസ്പരം അറിയാവുന്നവരാണ് ഞങ്ങൾ. ഉത്തർപ്രദേശിലെ ഗുസ്തിക്കാരിൽ 80 ശതമാനവും സമാജ്‌വാദി പാർട്ടി ആശയങ്ങളുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവർ എന്നെ 'നേതാജി' എന്നാണ് വിളിക്കുന്നത്. അവരുടെ നേതാജി എങ്ങനെയാണെന്ന് അവർ പറയും" സിംഗ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ തള്ളി ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് രംഗത്തെത്തിയിരുന്നു.താന്‍ നിരപരാധിയാണ്. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കില്ല. അങ്ങനെ ചെയ്‌താൽ ഗുസ്തി താരങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതിന് തുല്യമാകുമെന്നും ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ബ്രിജ് ഭൂഷണിന്റെ പ്രതികരണം. രണ്ട് എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പോലീസ് ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, ജാമ്യമില്ലാ വകുപ്പായ പോക്‌സോ നിയമപ്രകാരമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.

'ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് രാജ്ഭവനില്‍ സ്ത്രീയെ പീഡിപ്പിച്ചു'; ആരോപണവുമായി തൃണമൂല്‍ എംപി, സത്യം ജയിക്കുമെന്ന് മറുപടി

ബാർ അസോസിയേഷനിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി

മേയറും സംഘവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

അമിത് ഷായുടെ വ്യാജ വീഡിയോ: അഞ്ച് കോൺഗ്രസ് ഐടി സെൽ നേതാക്കൾ അറസ്റ്റിൽ

'ഞങ്ങളെ അവർ പൂർണമായും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്'; താലിബാനിൽനിന്ന് രക്ഷപ്പെട്ട മാധ്യമപ്രവർത്തക പറയുന്നു