INDIA

സേവനം മെച്ചപ്പെടുത്താന്‍ 89,000 കോടി; ബിഎസ്എൻഎല്ലിന് വീണ്ടും പുനഃരുജ്ജീവന പാക്കേജ്

വെബ് ഡെസ്ക്

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് (ബിഎസ്എൻഎൽ) 89,047 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് പുനരുജ്ജീവന പാക്കേജിന് അനുമതി നല്‍കിയത്. ബിഎസ്എന്‍എല്ലിന് 4ജി, 5ജി സ്പെക്‌ട്രം അനുവദിക്കുന്നതിന് ഉള്‍പ്പെടെയാണ് പാക്കേജ്. പുതിയ പാക്കേജോടെ ബിഎസ്എൻഎല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽ നിന്ന് 2,10,000 കോടിയായി വർധിപ്പിച്ചതായും സർക്കാർ വ്യക്തമാക്കി.

വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെമ്പാടും 4ജി നെറ്റ്‌വർക്ക് സാധ്യമാക്കാനായി ബിഎസ്എൻഎല്ലും ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) പങ്കാളിത്ത കരാറിൽ ഒപ്പ് വച്ച് കഴിഞ്ഞു. ഇനി മുതൽ രാജ്യമൊട്ടാകെ 4ജി, 5ജി സേവനങ്ങൾ, വിവിധ കണക്ടിവിറ്റി പ്രോജക്ടുകൾക്ക് കീഴിൽ ഗ്രാമങ്ങളിൽ 4ജി കവറേജ്, അതിവേഗ ഇന്റർനെറ്റിനായി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ), ക്യാപ്‌റ്റീവ് നോൺ പബ്ലിക് നെറ്റ്‌വർക്കിനായി (സിഎൻപിഎൻ) സ്പെക്‌ട്രം തുടങ്ങിയവയാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്ന സേവനങ്ങൾ.

ടെലികോം കമ്പനികള്‍ക്കിടയിലെ മത്സരവും ആധുനിക വത്കരണത്തില്‍ പിന്നോട്ടടിച്ചതുമായിരുന്നു ബിഎസ്എന്‍എല്ലിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. പിന്നാലെ പലതവണ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയ്ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു. ബിഎസ്എല്ലിനുള്ള ആദ്യ പുനരുജ്ജീവന പാക്കേജായി 2019 ൽ 69,000 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ പാക്കേജായി 1.64 ലക്ഷം കോടി രൂപ 2022 ലും അനുവദിച്ചിരുന്നു. എന്നാൽ 2021-22 സാമ്പത്തിക വർഷം മുതൽ ബിഎസ്എൻഎൽ ലാഭത്തിൽ പ്രവർത്തിച്ചു വരുകയാണ്. കൂടാതെ, ബിഎസ്എൻഎല്ലിന്റെ മൊത്തം കടം 32,944 കോടി രൂപയിൽ നിന്ന് 22,289 കോടി രൂപയായും കുറഞ്ഞിരുന്നു.

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ