ഒടുവിൽ ബിഎസ്എൻഎൽ 
4ജി യിലേക്ക്; ടിസിഎസിന് 15,000 കോടി അഡ്വാൻസ് കൈമാറി

ഒടുവിൽ ബിഎസ്എൻഎൽ 4ജി യിലേക്ക്; ടിസിഎസിന് 15,000 കോടി അഡ്വാൻസ് കൈമാറി

2016 മുതൽ തന്നെ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ 4ജി സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകി വന്നിരുന്നു

സ്വകാര്യ ടെലികോം കമ്പനികൾ മുഴുവൻ 5ജിയിലേക്ക് മാറിയപ്പോൾ 4ജി സേവനങ്ങൾ ഉടൻ കൊണ്ടുവരാനുള്ള നീക്കവുമായി ബിഎസ്എൻഎൽ. ടാറ്റാ കൺസൾട്ടൻസി സർവീസു (ടിസിഎസ്)മായി സഹകരിച്ചാണ് ബിഎസ്എൻഎല്ലിൽ 4ജി നെറ്റ് വർക്ക് സംവിധാനം കൊണ്ടുവരുന്നത്. ഇതിനായി ടിസിഎസിന് 15,000 കോടി രൂപ അഡ്വാൻസ് തുക ലഭിച്ചു. ടിസിഎസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ ഗ്രൂപ്പ് കമ്പനികളായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും (C-DoT) തേജസ് നെറ്റ്‌വർക്കുകൾക്കും ആണ് അഡ്വാൻസ് ലഭിച്ചത്.

ഇന്ത്യയിലുടനീളം 4ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായാണ് ബിഎസ്എൻഎൽ ടാറ്റാ കൺസൾട്ടൻസിയെ സമീപിച്ചിരിക്കുന്നത്. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള സി.ഡോട്ടും ഉൾപ്പെടുന്നു. ഏകദേശം 1.8 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടാണ് ബിഎസ്എൻഎൽ നടത്തിയിരിക്കുന്നത്. ജനുവരി-മാർച്ച് പാദത്തിൽ അടച്ച ഏറ്റവും വലിയ ഇടപാട് ഏകദേശം 750 മില്യൺ ഡോളറായിരുന്നു.

ഒടുവിൽ ബിഎസ്എൻഎൽ 
4ജി യിലേക്ക്; ടിസിഎസിന് 15,000 കോടി അഡ്വാൻസ് കൈമാറി
ബിഎസ്എൻഎലും 5ജിയാകുന്നു; അടുത്ത വർഷം സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി

2019 മുതൽ 4ജി സേവനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ബിഎസ്എൻഎൽ ആലോചിച്ചിരുന്നുവെങ്കിലും ആഭ്യന്തര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണ വ്യവസ്ഥകൾ കാരണം 2020-ൽ ടെൻഡർ റദ്ദാക്കാൻ നിർബന്ധിതരായി. അതിനുശേഷം, ആഭ്യന്തര കമ്പനികളിൽ നിന്നുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കാൻ ടെലികോം ഓപ്പറേറ്ററോട് സർക്കാർ ആവശ്യപ്പെട്ടു.

111 ദശലക്ഷം ഉപയോക്താക്കളുളള ബിഎസ്എൻഎൽ, ഡിസംബറിലോ ജനുവരിയിലോ 4ജി സേവനങ്ങൾ ആരംഭിക്കാനും ക്രമേണ രാജ്യത്തുടനീളം നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാ​ഗമായി, 4ജി നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് കമ്പനികളായ ടിസിഎസിനും തേജസ് നെറ്റ്‌വർക്കുകൾക്കും 30,000 കോടി രൂപയുടെ ഓർഡറുമായി മുന്നോട്ട് പോകാനുള്ള ബിഎസ്എൻഎല്ലിന്റെ പദ്ധതിക്ക് നേരത്തെ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ ഉത്തരവ് നിലവിൽ വന്നിട്ട് രണ്ട് വർഷത്തോളമായി.

111 ദശലക്ഷം ഉപയോക്താക്കളുളള ബിഎസ്എൻഎൽ, ഡിസംബറിലോ ജനുവരിയിലോ 4ജി സേവനങ്ങൾ ആരംഭിക്കാനും ക്രമേണ രാജ്യത്തുടനീളം നെറ്റ്‌വർക്ക് വ്യാപിപ്പിക്കാനുമാണ് ലക്ഷ്യമിട്ടിരുന്നത്

BSNL-MTNL 4G നെറ്റ്‌വർക്കിനായി ഒരു ലക്ഷം ടവറുകൾ സ്ഥാപിക്കുന്നതിന് 26,821 കോടി രൂപയും, ബാക്കി നക്‌സലൈറ്റ് ബാധിത പ്രദേശങ്ങളിലും ലക്ഷ ദ്വീപിലും സർക്കാർ ധനസഹായത്തോടെയുള്ള വിവിധ പദ്ധതികൾക്കായി 25,000 അധിക ടവറുകളും സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. കരാറിന്റെ ഭാഗമായി 4ജി സൈറ്റുകൾ സ്ഥാപിക്കുന്നതിനൊപ്പം ഒമ്പത് വർഷത്തേക്ക് ടിസിഎസ് നെറ്റ്‌വർക്ക് നിലനിർത്തേണ്ടതുണ്ട്. തേജസ് നെറ്റ്‌വർക്കുകൾ ബിഎസ്എൻഎല്ലിനായുള്ള നെറ്റ്‌വർക്ക് ഉപകരണങ്ങൾ പ്രാദേശികമായി നിർമ്മിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ് വർക്ക് സംവിധാനം രാജ്യത്ത് വിന്യസിപ്പിക്കുന്നതിലൂടെ 5ജിയിലേക്ക് ഉയർത്തുമെന്ന് ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. 2016 മുതൽ തന്നെ രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ 4ജി സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകി വന്നിരുന്നു. ഇതിന് പിന്നാലെ, 2022 സെപ്റ്റംബറിൽ റിലയൻസ് ജിയോയും എയർടെലും വോഡോഫോണും (വിഐ) ഇന്ത്യയിലുടനീളം 5ജി സേവനങ്ങൾക്ക് തുടക്കമിട്ടിരുന്നു.

ബിഎസ്എൻഎൽ ഉടൻ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും 4G അവതരിപ്പിക്കാൻ പോകുന്നുവെന്നും വരുമാന സാധ്യത കൂടുതലുള്ള നഗരങ്ങളെയോ ടെലികോം സർക്കിളുകളെയോ ആയിരിക്കും ബിഎസ്എൻഎൽ ആദ്യം ലക്ഷ്യമിടുന്നതെന്നും ബിഎസ്എൻഎല്ലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പികെ പുർവാർ നേരത്തെ പറഞ്ഞിരുന്നു. നിലവിൽ, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ബിഎസ്എൻഎല്ലിന് ഉയർന്ന വരുമാനം നൽകുന്ന സർക്കിളുകൾ.

logo
The Fourth
www.thefourthnews.in