INDIA

'സമ്മാനമായി നല്‍കിയവസ്തു സമ്പാദ്യമല്ല', എല്ലാ ജംഗമസ്വത്തും സ്ഥാനാർഥി പരസ്യപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥികൾ അവരുടെ മുഴുവൻ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. വലിയ അളവിലുള്ള സ്വത്തുക്കൾക്കപ്പുറം കൈമാറാൻ സാധിക്കുന്ന (ജംഗമ) സ്വത്തുക്കളുടെ വിവരങ്ങൾ സ്ഥാനാർഥികൾ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തണമെന്നതില്‍ നിർബന്ധമില്ലെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. അരുണാചൽ പ്രദേശിലെ തേസു മണ്ഡലത്തിൽ നിന്ന് ജയിച്ച എംഎൽഎ കരിഖോ കെറിയുടെ തിരഞ്ഞെടുപ്പ് വിജയം സ്വത്തുക്കൾ വെളിപ്പെടുത്തത്തതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. എംഎൽഎ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാനുള്ള അവകാശമുണ്ടെന്നാണ് കോടതി പറയുന്നത്.

ജസ്റ്റിസുമാരായ അനിരുദ്ധ് ബോസും സഞ്ജയ്കുമാറുമുൾപ്പെടുന്ന ബെഞ്ചാണ് കരിഖോ ക്രിയുടെ തിരഞ്ഞെടുപ്പ് റദ്ദുചെയ്തുകൊണ്ടുള്ള ഗുവാഹത്തി ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. കരിഖോ ക്രി തന്റെ ഭാര്യയുടെ പേരിലുള്ള മൂന്നു വാഹനങ്ങളുടെ കാര്യം തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നൽകിയില്ല എന്നുന്നയിച്ചാണ് എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിക്കപ്പെട്ടത്.

സ്ഥാനാർഥികൾ അവരുടെ ജീവിതം പൂർണ്ണമായും വോട്ടർമാരുടെ മുന്നിൽ തുറന്നുകാണിക്കേണ്ടതില്ല

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് സമ്മാനമായിമറ്റാർക്കെങ്കിലും നൽകുകയോ വിൽക്കുകയോ ചെയ്ത വസ്തുക്കൾ ഒരാളുടെ സമ്പാദ്യമായി ആരോപിക്കാൻ കഴിയില്ല എന്നാണ് കോടതി നിരീക്ഷണം. പ്രത്യേകിച്ച് വാഹനംപോലുള്ള കൈമാറാൻ സാധിക്കുന്ന വസ്തുക്കൾ. അതുകൊണ്ടുതന്നെ മൂന്നു വാഹനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെളിപ്പെടുത്താത്തത് എംഎൽഎ സ്ഥാനം റദ്ദു ചെയ്യാനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു.

ജനപ്രാതിനിധ്യ നിയമം അനുച്ഛേദം 123 (2) പ്രകാരം ഇത് സ്വത്ത് മറച്ചുവയ്ക്കലായി കണക്കാക്കാൻ സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്. സ്ഥാനാർത്ഥികൾ അവരുടെ ജീവിതം പൂർണ്ണമായും വോട്ടർമാരുടെ മുന്നിൽ തുറന്നുകാണിക്കേണ്ടതില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

വിവരങ്ങൾ അറിയാനുള്ള സമ്മതിദായകരുടെ അവകാശം ശക്തമാണെന്നും അതിനാൽ എല്ലാവിവരങ്ങളും വെളിപ്പെടുത്തണമെന്ന് പരാതിക്കാരൻ വാദിച്ചെങ്കിലും കോടതി ആ വാദം പരിഗണിച്ചില്ല. വിഷയത്തിൽ വ്യക്തത വരുത്താൻ കോടതി ഒരുദാഹരണവും പറയുന്നു. ഒരു സ്ഥാനാർഥി കൈവശം വാച്ചച്ചിറടിക്കുന്ന വലിയ വിലവരുന്ന ആഡംബര വാച്ചുകൾ അവരുടെ ആവസ്തിയെ ബാധിക്കുന്ന താരത്തിലാകുമ്പോൾ അത് വെളിപ്പെടുത്തേണ്ടതുണ്ട് എന്നാൽ അല്ലാതെ സ്ഥാനാർത്ഥികൾ ഉപയോഗിക്കുന്ന സാധാരണ വാച്ചുകൾ സമ്പത്ത് വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി അവതരിപ്പിക്കേണ്ടതില്ല. കോടതി പറഞ്ഞു. ഇത്

എല്ലാ സാഹചര്യത്തിലും ഒരുപോലെ പരിഗണിക്കാവുന്ന തരത്തിലുള്ള നിയമമല്ല ഇതെന്നും ഓരോ സംഭവങ്ങളും വ്യത്യസ്തമായി തന്നെ പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം