INDIA

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

വെബ് ഡെസ്ക്

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സയേഷ് വീരയാണ് ജോലി ചെയ്തുകൊണ്ടിരുന്ന ഓഹിയോയിലെ പെട്രോള്‍ സ്‌റ്റേഷനില്‍ വച്ച് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. യുഎസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് സയേഷ്.

പെട്രോള്‍ സ്‌റ്റേഷനിലെ വെടിവയ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എത്തിയ കൊളംമ്പസ് പോലീസ് ഉദ്യോഗസ്ഥരാണ് സയേഷിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊളംമ്പസ് അഗ്നിശമന സേനാംഗങ്ങള്‍ എത്തി പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സയേഷിന്റെ അടുത്ത ബന്ധുക്കളെ പൊലീസ് വിവരമറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന അക്രമിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

സയേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി സുഹൃത്തുക്കള്‍ പണംശേഖരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് സയേഷിന്റെ അച്ഛന്‍ മരിച്ചത്. കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു സയേഷ് അമേരിക്കയിലെത്തിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു. സയേഷ് നല്ല ക്രിക്കറ്റ് കളിക്കാരനായിരുന്നെന്നും കൊലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായി ക്രിക്കറ്റ് കളിച്ചിരുന്നതായും സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ വെടിവയ്പ് സംഭവങ്ങൾ നിത്യസംഭവവമായി മാറിയിരിക്കുകയാണ്. ഈ വര്‍ഷം മാത്രം ഏറ്റവും കുറഞ്ഞത് 160 വെടിവയ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അലബാമയിലെ ജന്മദിനാഘോഷത്തില്‍ നാലു പേരും നാഷ്വില്ലയില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ ആറു പേരും കെന്റക്കിയില്‍ നാല് പേരും വെടിയേറ്റു മരിച്ചത് അന്തര്‍ദേശീയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

'കെജ്‌രിവാള്‍ കി ഗ്യാരന്റി'; 10 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി എഎപി

കെ എസ് ഹരിഹരന്റെ നാവ് ചതിച്ച 'മോര്‍ഫിങ്ങ്', പുലിവാല് പിടിച്ച് ആര്‍എംപിയും യുഡിഎഫും, വടകരയില്‍ വിവാദങ്ങള്‍ തുടരുന്നു

കെജ്‌രിവാളിന് മുന്നിൽ നിരന്തരം 'തോൽക്കുന്ന' മോദി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

53 മണ്ഡലങ്ങളില്‍ പോളിങ്ങിൽ ഇടിവ്, ആകെ 1.32 ശതമാനത്തിന്റെ കുറവ്; മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ കണക്കുകൾ പുറത്ത്