INDIA

കര്‍ണാടക വഖഫ് ബോര്‍ഡ് അഴിച്ചുപണി പിന്‍വലിച്ചു, മുഹമ്മദ് ഷാഫി സഅദി ചെയര്‍മാനായി തുടരും

വെബ് ഡെസ്ക്

കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കാലാവധി തീരും മുന്‍പ് ചുമതലയില്‍ നിന്നും നീക്കിയ ഉത്തരവ് സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെകെ മുഹമ്മദ് ഷാഫി സഅദി, മിര്‍ അസ്ഹര്‍ ഹുസൈന്‍, ജി. യാക്കൂബ്, ഐഎഎസ് ഓഫീസറായ സെഹെറ നസീം തുടങ്ങിയവരെ നീക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. പുതിയ ഉത്തരവ് ഉണ്ടാകും വരെ തല്‍സ്ഥിതി തുടരുമെന്നാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇതോടെ ഷാഫി സഅദി വഖഫ് ബോര്‍ഡ് അധ്യക്ഷനായി തുടരും.

കെകെ മുഹമ്മദ് ഷാഫി സഅദി

കര്‍ണാടകയില്‍ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലെ ചെയര്‍മാന്‍ പദവികള്‍ ഉള്‍പ്പെടെ മുന്‍ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ കൂട്ടമായി റദ്ദാക്കിയിരുന്നു. ഇക്കൂട്ടത്തിലാണ് വഖഫ് ബോര്‍ഡിലും അഴിച്ചുപണിയുണ്ടായത്. എന്നാല്‍ വഖഫ് ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ കാലാവധി പുര്‍ത്തിയാക്കേണ്ട സാഹചര്യത്തിലാണ് മെയ് 21 ലെ ഉത്തരവ് പിന്‍വലിച്ച പിന്‍വലിച്ച് പുതിയ ഉത്തരവിറക്കിയത്.

2021 നവംബര്‍ 17നായിരുന്നു ബിജെപിയുടെ പിന്തുണയോടെ ഷാഫി സഅദി കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റായി നിയമിതനായത്. കാന്തപുരം എ പി അബൂബക്കര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ കര്‍ണാടകയിലെ സ്വാധീനമുള്ള നേതാവാണ് ഷാഫി സഅദി.

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്