INDIA

ഉദ്ഘാടനത്തിനൊരുങ്ങി പുതിയ പാര്‍ലമെന്റ് മന്ദിരം; ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

വെബ് ഡെസ്ക്

നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്ര സർക്കാർ. പുതിയ മന്ദിരം ഈ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. 65,000 ചതുരശ്ര മീറ്ററാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആകെ വിസ്തീര്‍ണം. ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. 861.9 കോടി രൂപയ്ക്കാണ് ടാറ്റ പ്രോജക്ട്‌സിന് പദ്ധതിയുടെ കരാർ ലഭിച്ചത്. 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫീസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി, വിപുലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം. ഹാളുകളും ഓഫീസ് മുറികളും അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭ ഹാള്‍

കഴിഞ്ഞ വർഷം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കോവിഡ് പ്രതിസന്ധി കാരണം വൈകുകയായിരുന്നു. ജനുവരി അവസാനത്തോടെ പണികൾ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പാർലമെന്റ് നിർമാണത്തിന്റെയും  സെൻട്രൽ വിസ്റ്റയുടെ പുനർ നിർമാണ‌ത്തിന്റെയും ചുമതലയുള്ള കേന്ദ്ര-ഭവന-നഗരകാര്യ മന്ത്രാലയമാണ് centralvista.gov.in എന്ന വെബ്സൈറ്റിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടത്.

രാജ്യസഭാ ഹാള്‍

നാല് നിലകളുള്ള മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. രാജ്യസഭയുടെ ഇന്റീരിയർ താമരയുടെയും ലോക്സഭയുടെ ഇന്റീരിയർ മയിലിന്റെയും തീമിലാണ് നിർമിച്ചിരിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപരേഖാ ചിത്രം

ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതാണ് പുതിയ പാര്‍ലമെന്റ്. ഭാവിയിൽ സഭയിലെ അംഗങ്ങളുടെ എണ്ണം വർധിക്കാനുള്ള സാധ്യത വിലയിരുത്തിയാണ് ക്രമീകരണങ്ങൾ.

ഭരണഘടനാ ഹാൾ

2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് തറക്കല്ലിട്ടത്. പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു.

എംപിമാർക്ക് വെവ്വേറെ ഓഫീസുകള്‍
കമ്മിറ്റി റൂമുകള്‍
മന്ദിരത്തിന്റെ പുറത്തു നിന്നുള്ള കാഴ്ച
പുതിയ പാർലമെന്റ് ലൈബ്രറി.
പുതിയ പാർലമെന്റ് കെട്ടിടം
പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിലെ ദൃശ്യം

സൂപ്പര്‍ ജയന്റസ് വീണു; തകര്‍പ്പന്‍ ജയത്തോടെ നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫിനരികെ

'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം

'രാമക്ഷേത്രം സന്ദര്‍ശിച്ചതിന് മോശമായി പെരുമാറി'; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു

ഇസ്രയേലില്‍ അല്‍ ജസീറ അടച്ചുപൂട്ടും; സംപ്രേഷണം നിലച്ചു

'ടൈറ്റാനിക്കിലെ ക്യാപ്റ്റൻ, ലോർഡ് ഓഫ് ദ റിംഗ്‌സിലെ തിയോഡൻ' ; ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു