INDIA

'കോവിഡ് ബാധിച്ച് മരിച്ചയാൾ' രണ്ടു വര്‍ഷത്തിനുശേഷം തിരിച്ചെത്തി; അമ്പരന്ന് വീട്ടുകാർ

വെബ് ഡെസ്ക്

കോവിഡ് ബാധിച്ച് മരിച്ചുവെന്ന് മെഡിക്കല്‍ രേഖകകളിലുള്ളയാള്‍ രണ്ടു വര്‍ഷത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി. മധ്യപ്രദേശിലെ ധാര്‍ ജില്ലക്കാരനായ കമലേഷ് പതിധറാണ് ബന്ധുക്കളെയും നാട്ടുകാരെയും അമ്പരപ്പെടുത്തിക്കൊണ്ട് തിരിച്ചെത്തിയത്.

രണ്ടാം കോവിഡ് തരംഗത്തിൽ രോഗബാധിതനായ കമലേഷ് ധറിനെ ഗുജറാത്തിലെ വഡോദരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കമലേഷ് മരിച്ചതായി ആശുപത്രി അധികൃതർ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം ആശുപത്രി അധികൃതര്‍ക്ക് കൈമാറിയ ശേഷം ബന്ധുക്കൾ വീട്ടിലെത്തി ബന്ധുക്കള്‍ അന്ത്യകര്‍മം നടത്തി.

ശനിയാഴ്ച രാവിലെ ആറോടെ കമലേഷ് ബന്ധു വീടിന്റെ വാതിലില്‍ മുട്ടിയപ്പോൾ കുടുംബാംഗങ്ങളും നാട്ടുകാരും അമ്പരന്നുപോയതായി ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിൽ പറയുന്നു.

രണ്ടുവർഷം എവിടെയായിരുന്നുവെന്നത് സബന്ധിച്ച് കമലേഷ് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ബന്ധു പറയുന്നത്. കമലേഷ് പതിധറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമെ അദ്ദേഹം രണ്ടു വര്‍ഷം എവിടെയായിരുന്നുവെന്നതു സംബന്ധിച്ച് വ്യക്തത വരുയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ മഴ കനക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് മരണം, നാലുപേര്‍ക്ക് പരുക്ക്

റഷ്യന്‍ പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗുവിനെ നീക്കി പുടിൻ, യുക്രെയ്ൻ അധിനിവേശത്തിന് ശേഷമുള്ള പ്രധാന പുനഃസംഘടന

96 ലോക്‌സഭാ മണ്ഡലം, 17.7 കോടി വോട്ടര്‍മാര്‍, 1717 സ്ഥാനാര്‍ഥികള്‍; നാലാം ഘട്ടം വിധിയെഴുതുന്നു

നാലാം ഘട്ടത്തിലെ അഞ്ച് വമ്പന്മാർ