INDIA

'മുസ്ലീം രാജ്യങ്ങള്‍ ബോംബിട്ടു തകര്‍ത്തവരാണ് ഇന്ത്യയെ വിമര്‍ശിക്കുന്നത്'; ഒബാമയ്‌ക്കെതിരേ നിര്‍മലാ സീതാരമന്‍

വെബ് ഡെസ്ക്

മുസ്ലിം ന്യൂനപക്ഷത്തെ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യ പിളര്‍പ്പിലേക്ക് നീങ്ങുമെന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പരാമർശത്തിനെതിരേ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഒബാമയുടെ കാലത്ത്, ആറ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങൾക്കെതിരെ യുഎസ് നടത്തിയ ബോംബ് ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

പ്രധാനമന്ത്രി മോദി യുഎസിൽ പ്രചാരണം നടത്തുമ്പോൾ താൻ അർത്ഥമാക്കുന്നത് ഇന്ത്യയെക്കുറിച്ച് സംസാരിക്കുക എന്നതാണ്. എന്നാൽ, യുഎസ് മുൻ പ്രസിഡന്റ് ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് സംസാരിച്ചതിൽ ഞെട്ടിപ്പോയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

"ഞാനിത് സംയമനത്തോടെ പറയുന്നു, കാരണം അതിൽ മറ്റൊരു രാജ്യം ഉൾപ്പെടുന്നു. ഞങ്ങൾക്ക് യുഎസുമായി സൗഹൃദം വേണം, പക്ഷേ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുളള പരാമർശങ്ങളാണ് ലഭിക്കുന്നത്. തന്റെ ഭരണകാലയളവില്‍ ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലായി 26,000-ത്തിലധികം ബോംബാക്രമണം നടത്തിയ അദ്ദേഹത്തിന്റെ ആരോപണങ്ങളെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും?," നിർമ്മല സീതാരാമൻ പറഞ്ഞു.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി തന്നെ യുഎസിലെ പത്രസമ്മേളനത്തിൽ, തന്റെ സർക്കാർ 'സബ്കാ സാത്ത്, സബ്കാ വികാസ്' തത്വത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഒരു സമുദായത്തോടും വിവേചനം കാണിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ആളുകൾ ഈ വസ്തുതകൾ അവശേഷിപ്പിച്ചിട്ട് ഒരു തരത്തിൽ പ്രശ്‌നമല്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യുകയും ഉയർത്തിക്കാട്ടുകയും ചെയ്യുന്നു,” നിര്‍മല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിക്ക്‌ ലഭിച്ച 13 അവാർഡുകളിൽ ആറെണ്ണം മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് നൽകിയതെന്നും നിര്‍മല സീതാരാമൻ പറഞ്ഞു. കൃത്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ അല്ലാതെ തിരഞ്ഞെടുപ്പിലെ തോൽവികളുടെ പശ്ചാത്തലത്തിൽ കോൺ​ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ഉന്നയിക്കുന്ന ആരോപണമാണിതെന്നും അവർ കുറ്റപ്പെടുത്തി.

ക്രമസമാധാനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. അത് പരിപാലിക്കുന്ന ആളുകളുണ്ട്. അടിസ്ഥാന വിവരങ്ങളൊന്നും കൈയിലില്ലാതെ ആരോപണം ഉന്നയിക്കുന്നത് സംഘടിത പ്രചാരണമാണ്. തിരഞ്ഞെടുപ്പിൽ ബിജെപിയെയോ മോദിയെയോ നേരിടാൻ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാജ്യത്തെ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ഈ ശ്രമങ്ങളെ താൻ നോക്കിക്കാണുന്നതെന്നും അവർ ആരോപിച്ചു.

കർണാടക തിരഞ്ഞെടുപ്പ് ഫലം എന്തായാലും, കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളായി നടത്തി വരുന്ന ഈ ആരോപണങ്ങൾക്ക് പിന്നിൽ കോൺ​ഗ്രസിന് വലിയ പങ്കുണ്ടെന്നും മോദിയുടെ വികസന നയങ്ങൾക്കെതിരെ വിജയിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ കരുതുന്നതിനാലാണ് ഇത്തരത്തില്‍ രാജ്യത്തെ സമാധാന അന്തരീക്ഷ ഇത്തരത്തില്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും