'ഇന്ത്യയിൽ ഒരു വിവേചനവുമില്ല, ഞങ്ങളുടെ  രക്തത്തിൽ ജനാധിപത്യം അലിഞ്ഞ് ചേർന്നിരിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

'ഇന്ത്യയിൽ ഒരു വിവേചനവുമില്ല, ഞങ്ങളുടെ രക്തത്തിൽ ജനാധിപത്യം അലിഞ്ഞ് ചേർന്നിരിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

ഇന്ത്യയിൽ ഒരുതരത്തിലുമുള്ള വിവേചനം നിലനിൽക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യമാണ് ഇന്ത്യയുടെ നട്ടെല്ല്, രാജ്യത്തിന്റെ ആത്മാവിലും രക്തത്തിലും അത് അലിഞ്ഞുചേർന്നിരിക്കുകയാണ്. ഇന്ത്യക്കാർ ശ്വസിക്കുന്നതും നിലനിൽക്കുന്നതും ജനാധിപത്യത്തിലാണെന്നും മോദി പറഞ്ഞു. വൈറ്റ് ഹൗസില്‍ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ജനാധിപത്യം ശക്തമാക്കുന്നതിന് യുഎസും ഇന്ത്യയും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് മോദി വ്യക്തമാക്കി. മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് (എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം, എല്ലാവരിലും വിശ്വാസം ) എന്നതും മോദി ഉയർത്തിക്കാട്ടി. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രപരമായ വ്യത്യാസമോ പരിഗണിക്കാതെ ഇന്ത്യയിൽ എല്ലാവർക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി വരുന്നതായും അറിയിച്ചു.

'ഇന്ത്യയിൽ ഒരു വിവേചനവുമില്ല, ഞങ്ങളുടെ  രക്തത്തിൽ ജനാധിപത്യം അലിഞ്ഞ് ചേർന്നിരിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസില്‍; ജോ ബൈഡനുമായി നിർണായക ചർച്ച

ജനാധിപത്യത്തിന്റെ വിജയത്തിനു മാധ്യമസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സുപ്രധാനമാണെന്നു ജോ ബൈഡൻ ഓർമിപ്പിച്ചു. യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് ഇന്ത്യ ചർച്ച ചെയ്യണമെന്ന് ബൈഡൻ പറഞ്ഞു. യുക്രെയ്ൻ വിഷയത്തിൽ ചർച്ചയിലൂടെ പരിഹാരം കാണാമെന്ന നിലപാടാണ് മോദി പങ്കുവച്ചത്.

ഇന്ത്യ- യുഎസ് ബന്ധത്തിലെ ചരിത്രദിനമാണ് ബൈഡനുമായുള്ള കൂടിക്കാഴ്ചയെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധം കുതിച്ചുയർന്നുവെന്നും മോദി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം, ക്വാണ്ടം, ടെലികോം തുടങ്ങി സുപ്രധാന മേഖലകളെക്കുറിച്ച് ഇരു രാജ്യങ്ങളും തമ്മിൽ വിശദമായ ചർച്ച നടന്നു. രാജ്യങ്ങൾ തമ്മിലുള്ള സമഗ്ര പങ്കാളിത്തത്തിന്റെ ഒരു പുതിയ അധ്യായവും ദിശയും ഊർജ്ജവുമാണ് ഈ കൂടിക്കാഴ്ചയെന്നും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്കയെന്നും മോദി വ്യക്തമാക്കി.

'ഇന്ത്യയിൽ ഒരു വിവേചനവുമില്ല, ഞങ്ങളുടെ  രക്തത്തിൽ ജനാധിപത്യം അലിഞ്ഞ് ചേർന്നിരിക്കുന്നു'; പ്രധാനമന്ത്രി നരേന്ദ്ര മോദി
30 വര്‍ഷം മുന്‍പ് റോഡില്‍ നിന്ന് വൈറ്റ്ഹൗസ്‌ കണ്ടു, ഇപ്പോള്‍...ബൈഡനോട് മോദി

യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധ ചെയ്തു. രണ്ടുതവണ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് മോദി യുഎസ് കോൺഗ്രസിൽ സംസാരിച്ചു. സ്ത്രീ ഉന്നമനം, കാലാവസ്ഥ , വികസനം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. 'വസുധൈവ കുടുംബകം' എന്ന മുദ്രാവാക്യത്തിലാണ് ഇന്ത്യക്കാർ ജീവിക്കുന്നത്. ജി 20 ഉച്ചകോടി, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ഒരു ഭൂമി, ഒരു കുടുംബം, ഒരേ ഭാവി എന്ന ആശയത്തിലൂന്നിയതാണ് ഇന്ത്യയുടെ വിദേശ നയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in