INDIA

റോഡപകട മരണം: എന്‍സിആര്‍ബി കണക്ക് ഗതാഗത വകുപ്പിനേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍, പിഴച്ചതെവിടെ?

വെബ് ഡെസ്ക്

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയും ഗതാഗത മന്ത്രാലയവും പുറത്തുവിട്ട 2022 ലെ റോഡപകട മരണങ്ങളുടെ കണക്കുകൾ തമ്മിൽ വൈരുധ്യം. മരിച്ചവരുടെ എണ്ണം രേഖപ്പെടുത്തിയതിലാണ് 42 ശതമാനത്തിന്റെ വ്യത്യാസം കണ്ടെത്തിയത്.

റോഡ് അപകടങ്ങളിലൂടെ മരിച്ച കാൽനടക്കാരുടെ എണ്ണം ഗതാ​ഗത വകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരം 32,825 ആണ്. ഇത് എൻസിആർബി റിപ്പോർട്ടിൽ രേഖപ്പെടുത്തിയ എണ്ണത്തെക്കാൾ 32 ശതമാനം കൂടുതലാണ്. ട്രക്ക് അപകടങ്ങളിൽ 15,087 മരിച്ചതായാണ് എൻസിആർബി രേഖപ്പെടുത്തിയത്. ഇത് ഗാതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ 42.5 ശതമാനം കൂടുതലാണ്.

കണക്കുകളിൽ ഭിന്നത വിവര ശേഖരണ സംവിധാനങ്ങളിലുള്ള പിശക് ആണെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വ്യത്യാസമുണ്ടാകുന്നത് ഫീൽഡ് സ്റ്റാഫിനെ സംബന്ധിച്ച പരിമിതമായ ധാരണ മൂലമാണെന്നും വാദങ്ങളുണ്ട്. കാർ, ജീപ്പ്, മറ്റ് മോട്ടോർ വാഹന അപകടങ്ങൾ, എന്നിവയുടെ കണക്കുകളിലും എൻസിആർബി റിപ്പോർട്ടും ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടും തമ്മിൽ വ്യത്യാസമുണ്ട്.

വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും ശേഖരിക്കുന്നതിലും ഉദ്യോഗസ്ഥർക്ക് ശരിയായ പരിശീലനം നൽകുന്നതുവരെ ഇത്തരത്തിലുള്ള പിഴവുകൾ തുടരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വിവര ശേഖരണ രീതികൾ മാനദണ്ഡമാക്കുന്നതിനും രാജ്യത്തെ റോഡ് അപകടങ്ങളെക്കുറിച്ച് കൂടുതൽ കൃത്യമായി മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഗതാഗത, ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് പഞ്ചാബ് സർക്കാരിന്റെ ട്രാഫിക് ഉപദേഷ്ടാവ് നവദീപ് അസിജ പറഞ്ഞു.

സംഭവങ്ങൾ റെക്കോഡ് ചെയ്യുന്നതിനും അപകടങ്ങൾ അന്വേഷിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാഫിക് എജ്യുക്കേഷനിൽ യുഎൻ ഏജൻസികൾ അടുത്തിടെ നടത്തിയ 'ഗ്ലോബൽ റോഡ് സേഫ്റ്റി ഇനിഷ്യേറ്റീവി'ലും ഉന്നയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഡാറ്റ ശേഖരിക്കുന്നതിനായുള്ള പുതിയ സംവിധാനം 'ഇ-ഡീറ്റൈൽഡ് ആക്‌സിഡന്റ് റിപ്പോർട്ട്' (ഇഡിഎആർ) നന്നായി പ്രവർത്തിക്കുന്നതായും പോലീസ് റെക്കോർഡ്സിലെ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യാസങ്ങൾ ഇല്ലെന്നുമാണ് ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ റോഡ് ഗതാഗത സെക്രട്ടറി അനുരാഗ് ജെയിൻ പ്രതികരിച്ചത്. കൂടാതെ നിലവിലുള്ള ഇ-സംവിധാനം ഇനിയും മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം