INDIA

ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിനെ പാക് ജയിലില്‍ കൊലപ്പെടുത്തിയ അധോലോക നായകനെ ലാഹോറില്‍ അജ്ഞാതര്‍ വധിച്ചു

വെബ് ഡെസ്ക്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്ന സരബ്ജിത് സിങിനെ പാകിസ്താനിലെ കോട് ലോക്പഥ് ജയിലില്‍ കൊലപ്പെടുത്തിയ പാക് അധോലോക നായകനെ അജ്ഞാതര്‍ വധിച്ചു. ലാഹോറിലാണ് സംഭവം. പാകിസ്താന്‍ തിരയുന്ന അധോലോക നായകരില്‍ ഒരാളായ അമീര്‍ സര്‍ഫ്രാസിനെയാണ് കൊലപ്പെടുത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

2013 ഏപ്രില്‍ 26ന് വൈകിട്ട് ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിന് വിധേയനായ സരബ്ജിത് സിങ് 2013 മേയ് 2ന് പുലര്‍ച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്ത്യയില്‍ അഫ്സല്‍ ഗുരുവിന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അമീര്‍ സര്‍ഫ്രാസ് ഉള്‍പ്പെടെയുള്ള തടവുകാരാല്‍ സരബ്ജിത് സിങ് ആക്രമിക്കപ്പെട്ടത്. സരബ്ജിത് സിങ്ങിനെ ജയിലില്‍ ആക്രമിച്ചതിന് അമീര്‍ സര്‍ഫ്രാസിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തു. എന്നാല്‍, സര്‍ഫ്രാസിനെയും മറ്റ് ഒരു പ്രതിയെയും 2018 ല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി. പാകിസ്താന്‍ കോടതി അവരെ കുറ്റവിമുക്തരാക്കി.

1990-ല്‍ അതിര്‍ത്തി മുറിച്ച് പാകിസ്താനിലേക്ക് കടന്നപ്പോള്‍ പാകിസ്താന്‍ സൈന്യത്തിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നു. ഇന്ത്യയുടെ ചാരസംഘടനയായ റോയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചാരനായിരുന്ന സരബ്ജിത് സിങ് എന്നായിരുന്നു പാക് ആരോപണം. 1990ല്‍ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്. സ്‌ഫോടനങ്ങളിലെ പങ്ക് ആരോപിക്കപ്പെട്ട് അദ്ദേഹത്തിന് വധശിക്ഷയും വിധിച്ചു.

1991 മുതല്‍ 2013-ല്‍ വധിയ്ക്കപ്പെടുന്നതുവരെ അദ്ദേഹം കോട് ലോക്പഥ് ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ സ്വപ്നദീപ് കൗര്‍, പൂനം കൗര്‍, സഹോദരി ദല്‍ബീര്‍ കൗര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പലതവണ ഇടപെട്ടിരുന്നു. മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ പാകിസ്താനുമായുള്ള ചര്‍ച്ചകളില്‍ ഈ വിഷയം ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ഫലം കണ്ടില്ല.

23 വര്‍ഷത്തെ ജയില്‍വാസത്തിലുടനീളം അവനെ ഒരു സഹോദരനേക്കാള്‍ മകനായി കണക്കാക്കിയ മൂത്ത സഹോദരി ദല്‍ബീര്‍ കൗര്‍ സരബ്ജിത്തന്റെ മോചനത്തിനായി അശ്രാന്തമായി പരിശ്രമിച്ചിരുന്നു. സരബ്ജിത് സിങ്ങിന്റെ മരണത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം, അഭിനേതാക്കളായ രണ്‍ദീപ് ഹൂഡയും ഐശ്വര്യ റായും അഭിനയിച്ച സരബ്ജിത് എന്ന ബോളിവുഡ് ചിത്രത്തിലൂടെ തന്റെ സഹോദരന്റെ കഥ ലോകത്തോട് ദല്‍ബീര്‍ പങ്കുവെച്ചിരുന്നു.

തുടങ്ങിയത് 'വിശ്വഗുരുവില്‍'; കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കു ശേഷം 'ട്രാക്ക് മാറ്റി' മോദി, പിന്നീട് വിദ്വേഷ പ്രസംഗങ്ങൾ

ഇസ്രയേലിനും ഹമാസിനും ഐസിസി അറസ്റ്റ് വാറന്റുകൾക്ക് സാധ്യത; രൂക്ഷമായി പ്രതികരിച്ച് നെതന്യാഹു, അന്യായമെന്ന് ബൈഡൻ

ജാതി, ഭരണവിരുദ്ധ വികാരം, 2019ലെ ഭൂരിപക്ഷം; എന്തൊക്കെയായിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയ തന്ത്രങ്ങള്‍?

പ്രജ്വലിന്റെ പാസ്‌പോട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കർണാടക; റെഡ് കോർണർ നോട്ടീസിൽ പ്രതീക്ഷയർപ്പിച്ച് ‌എസ്‌ഐടി

ഇന്ത്യ ആര് ഭരിക്കണം? സ്ത്രീകളും യുവാക്കളും ദളിതരും തീരുമാനിക്കും