ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു
ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

ഇസ്രയേലിനും ഹമാസിനും ഐസിസി അറസ്റ്റ് വാറന്റുകൾക്ക് സാധ്യത; രൂക്ഷമായി പ്രതികരിച്ച് നെതന്യാഹു, അന്യായമെന്ന് ബൈഡൻ

സംഭവിക്കുന്നത് വംശഹത്യയല്ലെന്ന് ബൈഡൻ

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പടെ ഇസ്രയേലിന്റെയും ഹമാസിന്റെയും നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനൽ കോടതിയിൽ (ഐസിസി) പ്രോസിക്യൂഷൻ. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഐസിസി പ്രോസിക്യൂട്ടർ കരീം ഖാൻ ആവശ്യപ്പെട്ടത്. നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ്‌ തലവൻ യഹ്യ സിന്‍വാർ, ഹമാസിൻ്റെ സൈനിക വിഭാഗത്തിൻ്റെ കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് അൽ-മസ്രി, ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനി എന്നിവർക്കെതിരെയാണ് അറസ്റ്റ് വാറന്റ് പരിഗണയിൽ ഉള്ളത്.

യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഈ അഞ്ച് പേർ ക്രിമിനൽ ഉത്തരവാദിത്തം വഹിക്കണമെന്ന് വിശ്വസിക്കാൻ തനിക്ക് ന്യായമായ കാരണങ്ങളുണ്ടെന്ന് കരീം ഖാൻ പറഞ്ഞു. കരീം ഖാന്റെ അപേക്ഷ ഐസിസി ജഡ്ജിമാരുടെ പാനൽ പരിഗണിക്കും. തെളിവുകൾ അറസ്റ്റ് വാറന്റുകളെ പിന്തുണക്കാൻ പര്യാപത്മാണോ എന്ന് വിചാരണക്ക് മുൻപ് ജഡ്ജിമാരുടെ പാനൽ തീരുമാനിക്കും. ഇവ ബോധ്യപ്പെട്ടാൽ മാത്രമേ വാറന്റ് പുറപ്പെടുവിക്കൂ. പുറപ്പെടുവിച്ചാൽ യോവ് ഗാലൻ്റിനും നെതന്യാഹുവിനും ഹമാസ്‌ നേതാക്കൾക്കും അറസ്റ്റ് നേരിടേണ്ടി വന്നേക്കാം.

ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു
ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

നെതന്യാഹുവിനും ഗാലന്റിനുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ജനങ്ങളെ ഉന്മൂലനം ചെയ്യുക, പട്ടിണിക്ക് കാരണമാക്കുക, മാനുഷിക ദുരിതാശ്വാസ സാമഗ്രികള്‍ നിഷേധിക്കുക, സംഘര്‍ഷത്തില്‍ സാധാരണക്കാരെ ബോധപൂര്‍വം ലക്ഷ്യം വയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്നതായി ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഉന്മൂലനം, കൊലപാതകം, ബന്ദികളാക്കല്‍, ബലാത്സംഗം, തടങ്കലില്‍ ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കളായ സിന്‍വാര്‍, ഹനിയ, അല്‍ മസ്രി എന്നിവര്‍ക്കുന്നത്.

വളരെ രൂക്ഷമായാണ് അറസ്റ്റ് വാറന്റിനെതിരെ ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഹോളോകോസ്റ്റിനുശേഷം ജൂത ജനതയ്‌ക്കെതിരെ ഏറ്റവും മോശമായ ആക്രമണം നടത്തിയ ഭീകരസംഘടനയായ ഹമാസിനെതിരെ ഇസ്രായേൽ ന്യായമായ യുദ്ധം നടത്തുകയാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ ആധുനിക കാലത്തെ വലിയ യഹൂദ വിരുദ്ധരിൽ ഒരാളാണ്. ഹേഗിലെ പ്രോസിക്യൂട്ടറുടെ ജനാധിപത്യ ഇസ്രയേലും ഹമാസിൻ്റെ കൂട്ടക്കൊലയാളികളും തമ്മിലുള്ള താരതമ്യം ഞാൻ വെറുപ്പോടെ നിരസിക്കുന്നു. യാഥാർത്ഥ്യത്തിൻ്റെ പൂർണമായ വളച്ചൊടിക്കൽ ആണ് ഈ നീക്കം- നെതന്യാഹു പറഞ്ഞു.

ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു
ഇബ്രാഹിം റെ‌യ്‌സി: മതപണ്ഡിതനില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്ത്; പ്രതിഷേധങ്ങള്‍ അടിച്ചമ‍‍ര്‍ത്തിയ യാഥാസ്ഥിതികന്‍

ഹമാസ് നേതാക്കൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കാനുള്ള പ്രോസിക്യൂട്ടറുടെ തീരുമാനം ഇരയെ ആരാച്ചാർക്ക് തുല്യമാക്കുന്നത് പോലെയാണെന്ന് ഹമാസിൻ്റെ മുതിർന്ന ഉദ്യോഗസ്ഥൻ സാമി അബു സുഹ്‌രി പറഞ്ഞു. നേതാക്കൾക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് അഭ്യർഥന റദ്ദാക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.

അറസ്റ്റ് വാറൻ്റിന് അപേക്ഷിക്കുന്നത് അതിരുകടന്ന പ്രവൃത്തിയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഇസ്രായേലിനും ഹമാസിനും ഇടയിൽ യാതൊരു തുല്യതയുമില്ല. സംഭവിക്കുന്നത് വംശഹത്യയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in