ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഭരണഘടന പ്രകാരം അമ്പത് ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിക്കണം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതോടെ ഉയരുന്ന ഒരു ചോദ്യമുണ്ട്, ആരായിരിക്കും ഇറാന്റെ നേതൃസ്ഥാനത്തേക്ക് ഇനിയെത്തുക. പ്രസിഡന്റ് അധികാരത്തിലിരിക്കെ മരണപ്പെട്ടാല്‍ അടുത്തതാര് എന്നതിന് ഇറാന്റെ ഭരണഘടനയിൽ ഇതിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇറാനിൽ ഒരു പ്രസിഡന്റിന് തുടരാൻ ആവാതിരിക്കുകയോ മരണപ്പെടുകയോ ചെയ്താൽ ഇറാനിയൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 അനുസരിച്ചാണ് പുതിയ പ്രസിഡന്റിനെ നിയമിക്കുക. ഇറാന്റെ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തിന്റെ നിലവിലെ വൈസ് പ്രസിഡന്റുമാരിലെ പ്രഥമനെ പ്രസിഡന്റ് ചുമതല എൽപ്പിക്കും.

തുടർന്ന് പ്രസിഡന്റ് ചുമതല ഏറ്റെടുത്ത വൈസ് പ്രസിഡന്റും പാർലമെന്റ് സ്പീക്കറും ജുഡീഷ്യറി മേധാവിയും അടങ്ങുന്ന കൗൺസിൽ 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ക്രമീകരിക്കണം. ഇതു പ്രകാരം നിലവിലെ വൈസ് പ്രസിഡന്റുമാരിലെ പ്രഥമനായ മുഹമ്മദ് മൊഖ്ബർ ആയിരിക്കും ഇറാനിൽ ഇടക്കാല പ്രസിഡന്റിന്റെ ചുമതല എൽക്കുക.

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ
ഇബ്രാഹിം റെ‌യ്‌സി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയാലുടനെ മുഹമ്മദ് മൊഖ്ബർ ഇടക്കാല പ്രസിഡന്റ് ആയി ചുമതല എൽക്കും. 2021 ൽ ഇബ്രാഹിം റെയ്സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനൊപ്പമാണ് മുഹമ്മദ് മൊഖ്ബർ വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റത്. നിലവിലെ ഷെഡ്യൂൾ പ്രകാരം 2025 ലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്.

ഭരണഘടന പ്രകാരം അമ്പത് ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിക്കണം. 1955 സെപ്തംബർ ഒന്നിന് ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിലെ ഡെസ്ഫുളിൽ ആണ് മുഹമ്മദ് മൊഖ്ബർ ജനിച്ചത്.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും വിൽക്കുന്നതിനുമായി ഇറാനിലെ അന്നത്തെ പരമോന്നത നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി സ്ഥാപിച്ച സെതാദിന്റെ തലവനായിരുന്നു മുഹമ്മദ് മൊഖ്ബർ. ഇറാനിയൻ ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തിന്റെയും ഭാഗമായി മൊഖ്ബർ പ്രവർത്തിച്ചിരുന്നു.

മുഹമ്മദ് മൊഖ്ബർ
മുഹമ്മദ് മൊഖ്ബർ
ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ
'രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി'; പ്രസിഡന്റ് റെയ്സിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. പ്രസിഡന്റിനൊപ്പം വിദേശകാര്യമന്ത്രി ഹൊസൈൻ അബ്ദുള്ള അമീർ ഹിയാനും മരണപ്പെട്ടു.

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും എന്നാൽ അവിടെ ജീവന്റെ അവശേഷിപ്പില്ലെന്നും ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് അറിയിച്ചത്. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്ക് അടുത്തെത്തിയതായും റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡന്റ് പിർ ഹോസിൻ കൂലിവന്ദ് അറിയിച്ചു.

അസർബൈജാനുമായുള്ള അതിർത്തിയിലെ അണക്കെട്ട് തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇബ്രാഹിം റെയ്‌സി അപകടത്തിൽപ്പെട്ടത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലി കൂടി പങ്കെടുത്ത ചടങ്ങായിരുന്നു ഇത്.

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ
'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

വർസാഖാൻ പർവത മേഖലയിലെ ഡിസ്മർ കാടിനു സമീപം ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയതായാണ് വിവരം. വടക്കു പടിഞ്ഞാറൻ ഇറാനിലെ വനമേഖലയിൽ ഹെലികോപ്റ്റർ കാണാതായ വിവരം ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദിയായിരുന്നു സ്ഥിരീകരിച്ചത്.പ്രദേശത്ത് ശബ്ദങ്ങൾ സമീപവാസികൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന (ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി) ഇറാൻ റിപ്പോർട്ട് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in