KERALA

'ഒരു സമര നൂറ്റാണ്ട്'; വി എസിന്റെ ജീവിതകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ദ ഫോർത്ത് - തിരുവനന്തപുരം

ജീവിതം സമരമാക്കിയ കേരളത്തിന്റെ വിപ്ലവകാരി വിഎസിന്റെ ജീവിത കഥ 'ഒരു സമര നൂറ്റാണ്ട്' മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വിഎസിന്റെ നൂറാം ജന്മ ദിനത്തില്‍  തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണ്‍ മുഖ്യമന്ത്രിയില്‍നിന്ന് പുസ്തരം ഏറ്റുവാങ്ങി. വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറിയും സംസ്ഥാന വിവരാവകാശ കമ്മീഷണറുമായിരുന്ന കെ വി സുധാകരനാണ് പുസ്തകം രചിച്ചത്.

പൊതുരംഗത്തുള്ളവര്‍ നൂറ് വയസ് വരെ എത്തുന്നതും, നൂറ് വര്‍ഷത്തിനിടയില്‍ സജീവമായി നില്‍ക്കുകയെന്നതും വളരെ അപൂര്‍വം
പിണറായി വിജയന്‍

എട്ട് പതിറ്റാണ്ടുകളിലേറെ നീളുന്ന രാഷ്ട്രീയ ജീവിതത്തിന്റെ വികാസ പരിണാമങ്ങളാണ് 'ഒരു സമര നൂറ്റാണ്ട്' എന്ന പുസ്‌കത്തില്‍ പ്രതിപാദിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണ പൊതുരംഗത്തുള്ളവര്‍ നൂറ് വയസ് വരെ എത്തുന്നതും, നൂറ് വര്‍ഷത്തിനിടയില്‍ സജീവമായി നില്‍ക്കുകയെന്നതും വളരെ അപൂര്‍വമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിഎസിന്റെ ജീവിതവും രാഷ്ടീയ നേതാവിലേക്കുള്ള ചുവട് മാറ്റവും വിഎസ് എന്ന ഭരണാധികാരിയെയും ദീര്‍ഘമായി വിവരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

പിറന്നാള്‍ ദിനത്തില്‍ തിരുവനന്തപുരം ബാള്‍ട്ടണ്‍ ഹില്ലിലെ വിഎസിന്റെ വേലിക്കകത്ത് വീട്ടില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തക പ്രകാശനത്തിനായി എത്തിയത്. വിഎസിന്റെ ജീവിതം പലരും എഴുതിയിട്ടുണ്ടെങ്കിലും അവയെല്ലാം വിഎസിനെ പ്രത്യേക തലത്തില്‍ പ്രതിഷ്ഠിക്കാനാണ് ശ്രമിച്ചതെന്നും അതില്‍ നിന്നും വ്യത്യസ്തമായി വിഎസിന്റെ ജീവിതം അടയാളപ്പെടുത്തുന്നതാണ് 'ഒരു സമര നൂറ്റാണ്ട്' എന്നും പുസ്തകം രചിച്ച കെ വി സുധാകരന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. ചിന്ത പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കിയത്.

രണ്ടാഴ്ചക്കിടെ ഗാസയിൽനിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേർ; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

ഹ്യൂയ അവശേഷിപ്പിച്ചു പോയൊരു കൊച്ചുതൂവൽ; വില 24 ലക്ഷം!

സ്തനാര്‍ബുദ ചികിത്സയില്‍ 'ഗെയിം ചേഞ്ചര്‍'; വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ഗവേഷകര്‍

കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം